സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം
Updated on
1 min read

സഹോദരനില്‍നിന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഏഴ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. ഗര്‍ഭഛിദ്രത്തിന് നിയമസാധുത ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച് ഹര്‍ജിയിലാണ് തീരുമാനം. ഗര്‍ഭച്ഛിദ്രം അനുവദിച്ചില്ലെങ്കില്‍ സാമൂഹികവും മാനസികവുമായ പ്രശങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‌റെ ഉത്തരവ്.

പെണ്‍കുട്ടിയെ പരിശോധിക്കാന്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 32 ആഴ്ചയിലധികമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഈ കുഞ്ഞ് ജനിക്കുന്നത് പെണ്‍കുട്ടിയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

ഗര്‍ഭച്ഛിദ്രം അനുവദിച്ചില്ലെങ്കില്‍ സാമൂഹികവും മാനസികവുമായ പ്രശങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‌റെ ഉത്തരവ്

സ്വന്തം സഹോദരനില്‍നിന്ന് ഗര്‍ഭം ധരിച്ചതെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ വലിയ സങ്കീര്‍ണതകള്‍ ഈ കേസിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം പെണ്‍കുട്ടി ജീവനുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ സാധ്യതുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. അത്തരം സാഹചര്യങ്ങളില്‍ ഹൈക്കോടതി സമാനമായ വിഷയത്തില്‍ മുന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആ ഉത്തരവുകളിലെ നിര്‍ദേശ പ്രകാരം ഗര്‍ഭം അലസിപ്പിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കിയത്.

logo
The Fourth
www.thefourthnews.in