'അന്വേഷണം ഏകപക്ഷീയം'; കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പലിനെതിരായ നടപടി  റദ്ദാക്കി ഹൈക്കോടതി

'അന്വേഷണം ഏകപക്ഷീയം'; കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പലിനെതിരായ നടപടി റദ്ദാക്കി ഹൈക്കോടതി

ഡോ. രമയ്‌ക്കെതിരായ അന്വേഷണം ഏകപക്ഷീയമെന്നു നിരീക്ഷിച്ച കോടതി, കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കുറ്റപത്രം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി
Updated on
1 min read

കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രമയ്‌ക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി. അന്വേഷണം ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കുറ്റപത്രം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

'അന്വേഷണം ഏകപക്ഷീയം'; കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പലിനെതിരായ നടപടി  റദ്ദാക്കി ഹൈക്കോടതി
'സമ്മാനമായി നല്‍കിയവസ്തു സമ്പാദ്യമല്ല', എല്ലാ ജംഗമസ്വത്തും സ്ഥാനാർഥി പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി

വിരമിക്കാനിരിക്കെ തനിക്കെതിരെ അച്ചടക്ക നടപടികളുടെ ഭാഗമായി നടക്കുന്ന അന്വേഷണം ചോദ്യം ചെയ്ത് ഡോ. രമ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് പ്രിൻസിപ്പലിന്‍റെ ചുമതലയിൽനിന്ന് നീക്കി മഞ്ചേശ്വരം കോളേജിലേക്ക് സ്ഥലം മാറ്റിയെന്ന് രമ ഹർജിയിൽ ചൂണ്ടിക്കാട്ടി.

അന്വേഷണത്തിനെതിരെ രമ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ, അന്വേഷണ നടപടികൾ വേഗത്തിലാക്കാനും ഉടൻ പൂർത്തിയാക്കാനുമാണ് ട്രിബ്യൂണൽ നിർദ്ദേശിച്ചത്. തുടർന്നാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

കാസർകോട് കോളജിൽ പ്രിൻസപ്പലായിരിക്കെ കർശന അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരെ ചിലർ പ്രതിഷേധിച്ചതിനു പിന്നാലെയാണ് തന്നെ ചുമതലയിൽനിന്ന് നീക്കിയതെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. മഞ്ചേശ്വരം കോളജിലേക്കു സ്ഥലംമാറ്റിയശേഷം തനിക്കെതിരെ അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു.

സാമൂഹിക മാധ്യമത്തിൽ പ്രിൻസിപ്പൽ നൽകിയ ഇൻറർവ്യൂ കോടതിയിൽ പ്രദർശിപ്പിച്ചു. എസ് എഫ് ഐയെ വിമർശിച്ചതിന് സർക്കാർ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നത് എന്തിനെന്ന് കോടതി നേരത്തെ വാക്കാൽ ചോദിച്ചിരുന്നു.

'അന്വേഷണം ഏകപക്ഷീയം'; കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പലിനെതിരായ നടപടി  റദ്ദാക്കി ഹൈക്കോടതി
വയനാടിന്റെ ചൂടറിഞ്ഞ്, ശ്രീലക്ഷ്മി ടോക്കീസ്

കോളജിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ ഉപരോധിച്ച എസ്എഫ്ഐ പ്രവർത്തകരെ ചേംബറിൽ പൂട്ടിയിട്ടതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. പിന്നാലെ എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി ഡോ. രമ രംഗത്തെത്തി. കോളേജിൽ വ്യാപക ലഹരി ഉപയോഗമുണ്ടെന്നും റാഗിങും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെനന്നായിരുന്നു ആരോപണം. ഇതിനെതിരെ നടപടിയെടുത്തതാണ് തനിക്കെതിരെ നടക്കുന്ന നീക്കങ്ങൾക്ക് പിന്നിലെ കാരണമെന്നും അവർ ആരോപിച്ചിരുന്നു.

ഇതിനിടെ രമ ജാതി അധിക്ഷേപം നടത്തിയെന്ന തരത്തിലും ആരോപണങ്ങളുണ്ടായിരുന്നു. സംവരണത്തിൽ കോളജിലെത്തിയ മാർക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെനന്നായിരുന്നു രമ പറഞ്ഞത്. എന്നാൽ ഇത് നാക്കുപിഴയാണെന്നും ആ വാചകം അപ്പോൾ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും രമ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in