അപകടത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടലോടെ ഹൈക്കോടതി; നടപടിയെടുത്താൽ ബസ് യൂണിയനുകൾ സമരം തുടങ്ങുമെന്ന് ഡിസിപി

അപകടത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടലോടെ ഹൈക്കോടതി; നടപടിയെടുത്താൽ ബസ് യൂണിയനുകൾ സമരം തുടങ്ങുമെന്ന് ഡിസിപി

ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കോടതിയിൽ നേരിട്ടെത്തി വിശദീകരണം നൽകി കൊച്ചി ഡിസിപി
Updated on
1 min read

കൊച്ചി നഗരത്തിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. കൊച്ചി ഡിസിപി എസ് ശശിധരൻ നേരിട്ട് ഹാജരായി വിശദീകരണം നൽകി. ദൃശ്യങ്ങൾ കണ്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംഭവം ഞെട്ടൽ ഉളവാക്കുന്നതാണെന്ന് വ്യക്തമാക്കി. ട്രാഫിക് ഉദ്യോഗസ്ഥർ എന്തുകൊണ്ട് ബസിന്റെ അമിത വേഗത കണ്ടിട്ടും നടപടി എടുത്തില്ലെന്ന് കോടതി ചോദിച്ചു.

സ്വകാര്യ ബസുകളിൽ ഹെൽപ്പ് നമ്പർ രേഖപ്പെടുത്താൻ സാധിക്കുമോയെന്നത് പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

ഓവർ ടേക്കിങ് പാടില്ലെന്നതടക്കമുള്ള നിർദേശങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്ന് ഡിസിപി എസ് ശശിധരൻ കോടതിയെ അറിയിച്ചു. സ്വകാര്യ ബസുകളിൽ ഹെൽപ്പ് നമ്പർ രേഖപ്പെടുത്താൻ സാധിക്കുമോയെന്നത് പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. ഭയാശങ്കകളില്ലാതെ നടപടി സ്വീകരിക്കുവാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് പൂർണപിന്തുണ നൽകുന്നതായും കോടതി അറിയിച്ചു. നടപടി സ്വീകരിച്ചാൽ ബസ് യൂണിയനുകൾ സമരം തുടങ്ങുമെന്ന് ഡിസിപി അറിയിച്ചതോടെയാണ്  കോടതി പിന്തുണ അറിയിച്ചത്. കേസ് 23 ന് വീണ്ടും പരിഗണിക്കും.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് കോടതി വിഷയത്തിൽ ഇടപെട്ടത്.

കൊച്ചി വൈപ്പിൻ സ്വദേശി ആന്റണി (46)യാണ് ബസ് ഇടിച്ച് മരിച്ചത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. സിഗ്നലിൽ നിന്ന് അമിത വേഗതയിൽ മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ബസിനടിയിലേക്ക് വീണ ആന്റണി തത്ക്ഷണം മരിച്ചു. അപകടത്തിന് പിന്നാലെ സ്വകാര്യ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി ഇന്ന് 1.45 ന് കൊച്ചി ഡിസിപി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു.

മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോ പാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസാണ് അപകടമുണ്ടാക്കിയത്.

ഇന്നു രാവിലെ കച്ചേരിപ്പടിക്ക് സമീപം മാധവ ഫാർമസി ജങ്ഷനിലായിരുന്നു അപകടം നടന്നത്. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോ പാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസാണ് അപകടമുണ്ടാക്കിയത്. കച്ചേരിപ്പടി മാധവ ഫാർമസി ജങ്ഷനിൽ സിഗ്നൽ കട്ട് ആകുന്നതിന് മുൻപ് മുന്നോട്ടെടുക്കുന്നതിനായി ബസ് അമിത വേഗതയിലായിരുന്നു. സിഗ്നലിൽ ഇടത് വശം ചേർന്ന് പോവുകയായിരുന്ന ആൻറണി ബസ് തട്ടിയതോടെ ടയറിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. ആൻറണിയെ ഹോം ഗാർഡും നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കൊച്ചിയിൽ സ്വകാര്യബസുകളുടെ മത്സര ഓട്ടത്തിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മത്സര ഓട്ടം തടയാൻ പൊലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in