പോലീസ് കേസ് കോടതി റദ്ദാക്കിയാൽ അനുബന്ധമായി ഇഡി കേസും റദ്ദാകുമെന്ന് ഹൈക്കോടതി

പോലീസ് കേസ് കോടതി റദ്ദാക്കിയാൽ അനുബന്ധമായി ഇഡി കേസും റദ്ദാകുമെന്ന് ഹൈക്കോടതി

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി പി നന്ദകുമാറടക്കമുള്ളവർക്കെതിരെ വലപ്പാട് പൊലീസ് 2002 ൽ കേസ് രജിസ്റ്റർ ചെയ്തു
Updated on
1 min read

പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതി റദ്ദാക്കിയാൽ ഇതിന്റെ തുടർച്ചയായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസും റദ്ദാകുമെന്ന് ഹൈക്കോടതി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടർ വി പി നന്ദകുമാറടക്കമുള്ളവർക്കെതിരെ വലപ്പാട് പൊലീസ് 2002 ൽ കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം ഇ ഡിയും കേസെടുത്തിരുന്നു.

പോലീസ് കേസ് കോടതി റദ്ദാക്കിയാൽ അനുബന്ധമായി ഇഡി കേസും റദ്ദാകുമെന്ന് ഹൈക്കോടതി
റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കാനാണ് പദ്ധതിയെങ്കില്‍ കനത്ത 'വില' നല്‍കേണ്ടി വരും; ഉത്തര കൊറിയയ്ക്ക് യുഎസ് മുന്നറിയിപ്പ്

ഭൂമിയിടപാടുകേസിലെ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പായതോടെ കഴിഞ്ഞ ജൂണിൽ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട പൊലീസ് കേസ് റദ്ദാക്കി. എന്നാൽ ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ നടപടികൾ തുടർന്നു. തുടർന്ന് നൽകിയ ഹർജിയിലാണ് ഇ ഡി കേസും നിലനിൽക്കില്ലെന്ന് ജസ്റ്റിസ് രാജവിജയ രാഘവൻ വ്യക്തമാക്കിയത്.

പൊലീസ് കേസ് റദ്ദാക്കിയെങ്കിലും കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം അന്വേഷണം നടത്താൻ അധികാരം ഉണ്ടെന്നുമായിരുന്നു ഇഡിയുടെ വാദം. എന്നാൽ പ്രധാനകേസ് റദ്ദാക്കിയ സാഹചര്യത്തിൽ അനുബന്ധ കേസ് നിലനിൽക്കില്ലെന്ന് ഹർജിക്കാർ വാദം ഉന്നയിച്ചു.

പോലീസ് കേസ് കോടതി റദ്ദാക്കിയാൽ അനുബന്ധമായി ഇഡി കേസും റദ്ദാകുമെന്ന് ഹൈക്കോടതി
സനാതന ധർമം: മറുപടി കൃത്യമായിരിക്കണം; മന്ത്രിമാരോട് മോദി

കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമത്തിൽ പറയുന്ന ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളിലൂടെ അനധികൃതമായി സ്വത്തു സമ്പാദിച്ചാലേ ഇഡിയുടെ കേസ് നിലനിൽക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്ർറെ കണ്ടെത്തൽ.

പോലീസ് കേസ് കോടതി റദ്ദാക്കിയാൽ അനുബന്ധമായി ഇഡി കേസും റദ്ദാകുമെന്ന് ഹൈക്കോടതി
മണിപ്പൂർ: മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; ഉത്തരവ് എഡിറ്റേഴ്സ് ഗിൽഡിന്റെ ഹർജിയിൽ

ഷെഡ്യൂൾഡ് കുറ്റകൃത്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുമ്പോഴാണ് ഇ ഡിക്ക് കേസ് രജിസ്റ്റർ ചെയ്യാനാവുക. കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയോ കേസ് റദ്ദാക്കുകയോ ചെയ്താൽ കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരമുളള കേസും ഇല്ലാതാകുമെന്നും കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in