'വയനാടിനെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂ'; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

'വയനാടിനെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂ'; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കേന്ദ്രസഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച് ഒക്‌ടോബര്‍ 18-നകം അറിയിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി
Updated on
1 min read

വയനാട് ദുരന്തത്തില്‍ സംസ്ഥാനത്തിനുള്ള കേന്ദ്ര സഹായം വൈകുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും വിശദീകരണം തേടുകയും ചെയ്തു കേരളാ ഹൈക്കോടതി. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടെതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യൂവെന്നും ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആശവ്യപ്പെട്ടു.

വയനാട് ദുരന്തം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്ര സഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. കേന്ദ്രസഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച് ഒക്‌ടോബര്‍ 18-നകം അറിയിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ദുരിതാശ്വാസത്തുക വിനിയോഗിച്ചതില്‍ ക്രമക്കേട് എന്നുകാട്ടി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കേന്ദ്രസഹായത്തെ ബാധിച്ചതായും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ വാര്‍ത്തയില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച കോടതി പുനഃരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രത്യേക ശ്രദ്ധവേണമെന്നു മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം വൈകിയത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്നിവയില്‍ നിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇന്ന് കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

logo
The Fourth
www.thefourthnews.in