ഏകീകൃത കുർബാന തർക്കം; 
ബിഷപ്പ് ആൻഡ്രൂസ് താഴത്തിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഏകീകൃത കുർബാന തർക്കം; ബിഷപ്പ് ആൻഡ്രൂസ് താഴത്തിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന തർക്കത്തെ തുടർന്നാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്
Updated on
1 min read

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തെ ചൊല്ലി എറണാകുളം-അങ്കമാലി അതിരൂപതയിൽ തർക്കത്തിനിടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുർബാന തർക്കത്തിൽ ബിഷപ്പ് ഹൗസിന് മുമ്പിൽ സമരം നടത്തുന്ന അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റ സമിതി എന്നിവരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ്പ് നൽകിയ ഹർജിയണ് ജസ്റ്റിസ് അനു ശിവരാമന്‍ പരിഗണിക്കുക.

ഏകീകൃത കുർബാന തർക്കം; 
ബിഷപ്പ് ആൻഡ്രൂസ് താഴത്തിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സിബിസിഐയുടെ പുതിയ പ്രസിഡന്റ്

മാർപാപ്പയുടെ നിർദേശ പ്രകാരം സിനഡ് തീരുമാനിച്ച ഏകീകൃത കുർബാനയർപ്പണം നടപ്പാക്കുന്നതിൽ ആർക്കും ഇളവ് നൽകാൻ തനിക്കാവില്ലെന്നണ് ഹർജിയിൽ പറയുന്നത്. എന്നാൽ, ഇത് അംഗീകരിക്കാതെ വൈദികരുടെയടക്കം നേതൃത്വത്തിൽ പ്രക്ഷോഭങ്ങളുടെ വേദിയായി ആർച്ച് ബിഷപ്പ് ഹൗസിനെ ചിലർ മാറ്റിയിരിക്കുകയാണ്. അവിടെ സമരങ്ങളും പ്രാർഥനായജ്ഞങ്ങളും നടത്താൻ ആർക്കും അനുമതിയില്ലാത്തതാണ്.

ഏകീകൃത കുർബാന തർക്കം; 
ബിഷപ്പ് ആൻഡ്രൂസ് താഴത്തിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഏകീകൃത കുർബാന തർക്കം; ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

ബിഷപ്പ് ഹൗസിലേക്കുള്ള പ്രവേശനം പോലും തടസപ്പെടുത്തുന്ന വിധമാണ് പ്രതിഷേധം. തന്‍റെ ജീവന് ഭീഷണിയുയർത്തുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പോലീസ് സംരക്ഷണത്തിന് കോടതി ഇടക്കാല ഉത്തരവും നൽകിയിരുന്നു. എതിർ കക്ഷികളായ അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റ സമിതി എന്നിവർ ഇന്ന് കോടതിയിൽ വിശദീകരണം നൽകിയേക്കും.

logo
The Fourth
www.thefourthnews.in