ദിവസവും 30 പേർക്ക് കടിയേൽക്കുന്നു; പരിഹാരം തെരുവുനായ്ക്കളുടെ ദയാവധമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍

ദിവസവും 30 പേർക്ക് കടിയേൽക്കുന്നു; പരിഹാരം തെരുവുനായ്ക്കളുടെ ദയാവധമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍

ആക്രമണങ്ങള്‍ പരമാവധി തടയാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നായിരുന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ചൂണ്ടിക്കാട്ടിയത്.
Updated on
1 min read

കണ്ണൂർ ജില്ലയിൽ ഓരോ ദിവസവും 30 പേർക്ക് തെരുവ്നായ്ക്കളുടെ കടിയേൽക്കുന്നതാണ് ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയിൽ. ആക്രമണങ്ങള്‍ തടയാന്‍ പരമാവധി ശ്രമിച്ചിട്ടും സാധിക്കുന്നില്ല. തെരുവ്നായ്ക്കൾ ആക്രമിക്കുന്നതും നായ്ക്കളെ ഇടിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഓരോ ദിവസവും വർധിക്കുകുകയാണെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ജില്ലയിൽ 2021 ജനുവരി മുതല്‍ 2023 ജൂലൈ വരെ 465 കുട്ടികള്‍തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരിൽ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് വ്യക്തമാക്കി.

കണ്ണൂരില്‍ നാല് ആനിമല്‍ മബെര്‍ത്ത് കണ്‍ട്രോൾ സെന്ററുകള്‍ ആരംഭിച്ചെങ്കിലും മൂന്നെണ്ണവും ഫണ്ടിന്റെ അഭാവം മൂലം പ്രവര്‍ത്തനരഹിതമായെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു

ഓട്ടിസം ബാധിച്ച 11 വയസുകാരൻ നിഹാല്‍ ഈ വര്‍ഷം ജൂണില്‍ കണ്ണൂരില്‍ തെരുവ്നായ്ക്കളുടെ കടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവമാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ കണ്ണൂർ ജില്ലാ പഞ്ചായത്തിനെ പ്രേരിപ്പിച്ചത്. സമാനമായി, പന്ത്രണ്ട് വയസ്സുള്ള കുട്ടി കോട്ടയത്ത് മരിച്ചു. സുരേന്ദ്രനെന്ന നാൽപ്പത്തിയാറുകാരനായ തൊഴിലാളി ജൂലൈ ഏഴിന് പേവിഷബാധ മൂലം കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ മരിച്ചതും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

കണ്ണൂരില്‍ നാല് ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോൾ സെന്ററുകള്‍ ആരംഭിച്ചെങ്കിലും അതില്‍ മൂന്നെണ്ണവും ഫണ്ടിന്റെ അഭാവം മൂലം പ്രവര്‍ത്തനരഹിതമായെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. തെരുവ് നായക്കളെ ദയാവധത്തിന് വിധേയമാക്കുന്നത് മാത്രമാണ് പ്രശ്നത്തിന് പ്രതിവിധിയെന്നാണ് ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ അറിയിച്ചത്.

തെരുവുനായ്ക്കളെ പിടികൂടി ദയാവധം ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനായി സമിതി രൂപീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

ദിവസവും 30 പേർക്ക് കടിയേൽക്കുന്നു; പരിഹാരം തെരുവുനായ്ക്കളുടെ ദയാവധമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍
മണ്ഡലപുനര്‍നിര്‍ണയവും വനിതാ സംവരണ ബില്ലും തമ്മിലെന്ത് ബന്ധം; പിന്നില്‍ ആരുടെ ബുദ്ധി?

കണ്ണൂര്‍ പഞ്ചായത്തും കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനും സംയുക്തമായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെരുവുനായ്ക്കളെ പിടികൂടി ദയാവധത്തിന് വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് സമിതി രൂപീകരിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചു. തദ്ദേശഭരണ സ്ഥാപനത്തിലെ ആരോഗ്യവകുപ്പ് പ്രതിനിധി, മൃഗസംരക്ഷണ വകുപ്പ് പ്രതിന്ധി എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കാമെന്നാണ് നിര്‍ദേശം.

logo
The Fourth
www.thefourthnews.in