ചട്ടം പാലിച്ചില്ല; സ്വപ്‍നാ സുരേഷ് നൽകിയ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ചട്ടം പാലിച്ചില്ല; സ്വപ്‍നാ സുരേഷ് നൽകിയ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേര് സ്വർണക്കടത്ത് കേസ് ഒതുക്കാൻ വിജേഷ് പിള്ളയെന്ന ഇടനിലക്കാരന്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്നാ സുരേഷിന്റെ പരാതി
Updated on
1 min read

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേര്  പറഞ്ഞ് വിജേഷ് പിള്ളയെന്ന ഇടനിലക്കാരന്‍ കേസുകൾ പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി സ്വർണക്കടത്ത് കേസ്  പ്രതി സ്വപ്ന സുരേഷ് നൽകിയ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. പരാതി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. സ്വപ്‍ന സുരേഷ് നൽകിയ കേസിനെതിരെ  വിജേഷ് പിള്ള കോടതിയെ സമീപിക്കുകയായിരുന്നു.

ചട്ടം പാലിച്ചില്ല; സ്വപ്‍നാ സുരേഷ് നൽകിയ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി
സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ ഗൂഢാലോചന പരാതിയുമായി സിപിഎം ഏരിയ സെക്രട്ടറി

ബെംഗളൂരു കെ ആർ പുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നോൺ കോഗ്നിസിബിൾ കേസിൽ കാരണം രേഖപ്പെടുത്താതെയാണ് കേസെടുക്കാൻ  മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചതെന്നായിരുന്നു വിജേഷ് പിള്ളയുടെ വാദം. ഈ വാദം അംഗീകരിച്ച കർണാടക ഹൈക്കോടതി പരാതിക്കാരിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തി നടപടി ക്രമങ്ങൾ പാലിച്ച് വീണ്ടും കേസെടുക്കാൻ അനുമതി നൽകാൻ  മജിസ്‌ട്രേറ്റ് കോടതിയോട്  നിർദേശിച്ചു.

ചട്ടം പാലിച്ചില്ല; സ്വപ്‍നാ സുരേഷ് നൽകിയ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി
'സ്വർണക്കടത്ത് കേസ് ഒത്തുതീർക്കാൻ ഇടനിലക്കാരൻ വഴി 30 കോടി വാഗ്ദാനം ചെയ്തു, ജീവന് ഭീഷണി'; ആരോപണങ്ങളുമായി സ്വപ്നാ സുരേഷ്

സ്വർണക്കടത്ത്  കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് പിന്മാറാനും  മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും പേരിലുള്ള തെളിവുകൾ നശിപ്പിക്കാനും 30  കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരനായി വിജേഷ് പിള്ള വന്നു എന്നായിരുന്നു സ്വപ്‍ന നൽകിയ കേസിൽ പറഞ്ഞത്. ബെംഗളുരുവിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് വിജേഷ് പിള്ള കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും സ്വപ്‍ന, പോലീസിന് നൽകിയിരുന്നു.

ഈ സംഭവം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അറിവോടെയാണെന്ന ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സ്വപ്‍ന ആദ്യം കാര്യങ്ങൾ വിശദീകരിച്ചത്. സ്വപ്‍നയുടെ ആരോപണം തള്ളി സിപിഎമ്മും വിജേഷ് പിള്ളയും രംഗത്തുവരികയും വിജേഷ് പിള്ള കോടതിയെ സമീപിക്കുകയുമായിരുന്നു .

logo
The Fourth
www.thefourthnews.in