എന്തുകൊണ്ട് എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിനിറങ്ങി? ദയാബായി പറയുന്നു

നിരാഹാര സമരത്തിന്റെ ആറാം ദിവസം

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിനു മുമ്പിൽ നിരാഹാരം തുടർന്ന് ദയാബായി. സർക്കാർ ദുരിതബാധിതരോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്നും ഭരണഘടന ലംഘനമാണെന്നും അവർ ദ ഫോർത്തിനോട് പറഞ്ഞു.

എയിംസിനായി പരി​ഗണിക്കുന്ന ജില്ലകളിൽ കാസർ​ഗോഡിനെയും ഉൾപ്പെടുത്തുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധ ചികിൽസാ സംഘത്തെ നിയോ​ഗിക്കുക, ദുരിതബാധിതർക്കായി ദിന പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക, മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക തുടങ്ങിയ നാലിന ആവശ്യങ്ങളാണ് സമര സമിതി സർക്കാരിന് മുന്നിൽ വച്ചിട്ടുളളത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in