പ്രതിപക്ഷ പ്രതിഷേധം; നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധം; നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ഈ മാസം 30 വരെ ചേരാനിരുന്ന സമ്മേളനമാണ് വെട്ടിച്ചുരുക്കിയത്
Updated on
2 min read

വിട്ടുവീഴ്ചയില്ലാതെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഈ മാസം 30 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന കാര്യോപദേശക സമിതി യോഗത്തിൽ സഭാ നടപടികൾ മുൻ നിശ്ചയിച്ച പ്രകാരം തുടരാൻ ധാരണയായിരുന്നു. എന്നാൽ പ്രതിപക്ഷം പ്രതിഷേധം മയപ്പെടുത്താൻ തയ്യാറാകാതെ വന്നതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു. സർക്കാരിന്റെ ധിക്കാരപരമായ സമീപനമാണ് സഭ വെട്ടിച്ചുരുക്കാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.

സഭ പിരിയാനുള്ള പ്രമേയം മുഖ്യമന്ത്രിയാണ് സഭയിൽ അവതരിപ്പിച്ചത്. കാര്യോപദേശക സമിതി റിപ്പോർട്ടിൽ ഭേദഗതി വരുത്തണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവച്ചു. സർക്കാർ അഭ്യർത്ഥന പരിഗണിച്ച സ്പീക്കർ വരും ദിവസങ്ങളിലെ ധനാഭ്യർഥനകൾ അടിയന്തരമായി പരിഗണനയ്ക്കെടുത്തു. ബജറ്റ് സംബന്ധിച്ച സുപ്രധാന ബില്ലുകളായ ധന ബില്ലും ധനവിനിയോഗ ബില്ലും സഭ പാസ്സാക്കി.

പ്രതിപക്ഷ പ്രതിഷേധം; നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
നടുത്തളത്തിൽ സത്യഗ്രഹവുമായി പ്രതിപക്ഷം; പ്രതിഷേധം സംപ്രേഷണം ചെയ്യാതെ സഭാ ടിവി

നിയമസഭയിലെ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷം സത്യഗ്രഹ സമരം ആരംഭിച്ചതോടെയാണ് സഭ പിരിയേണ്ടതില്ലെന്ന തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ടുപോയത്. പ്രതിപക്ഷത്തെ അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, കുറുക്കോളി മൊയ്ദീന്‍, ഉമാ തോമസ്, എ കെ എം അഷറഫ് എന്നീ അഞ്ച് എംഎല്‍എമാരാണ് സത്യഗ്രഹമിരിക്കുന്നത്. രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സഭാതളത്തില്‍ അനിശ്ചിതകാല സത്യഗ്രഹമാരംഭിക്കാന്‍ തീരുമാനമായത്.

പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ ശ്രമിച്ചെങ്കിലും ചർച്ചകൾ മുന്നോട്ടുപോയില്ല.

പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ ശ്രമിച്ചെങ്കിലും ചർച്ചകൾ മുന്നോട്ടുപോയില്ല. കോൺഗ്രസിലെ മുതിർന്ന അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ വഴിയായിരുന്നു കെ രാധാകൃഷ്ണന്റെ അനുരഞ്ജന ശ്രമം. മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തി അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കുന്ന കാര്യത്തിൽ ഉറപ്പുവേണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടുവച്ചതോടെ ചർച്ചകൾ തുടക്കത്തിലെ പാളി. ഇതോടെയാണ് തിടുക്കത്തിൽ നടപടികൾ പൂർത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാൻ സർക്കാർ തീരുമാനിച്ചത്. ബജറ്റ് സമ്മേളനത്തിനായി നിയമസഭ ചേർന്നത് 21 ദിവസമാണ്. എട്ടു ബില്ലുകൾ പാസാക്കി. പൊതുജന ആരോഗ്യ ബിൽ, പഞ്ചായത്ത് രാജ് ഭേദഗതി ബിൽ, കേരള മുനിസിപ്പാലിറ്റി ഭേദഗതി ബിൽ, കേരള സ്വകാര്യ വനങ്ങള്‍ നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും ഭേദഗതി ബിൽ എന്നിവ പാസാക്കി.

ഇഎംഎസാണ് ആദ്യമായി സഭയുടെ നടുത്തളത്തിൽ സത്യഗ്രഹം ഇരുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സർക്കാരിനെതിരെ പ്രതിപക്ഷം

പ്രതിപക്ഷവുമായി ഒരു അനുരഞ്ജനത്തിനും തയ്യാറല്ല എന്ന സർക്കാരിന്റെ ധിക്കാരപരമായ നിലപാടാണ് സഭ വെട്ടിച്ചുരുക്കാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. സ്ത്രീസുരക്ഷ സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ പാടില്ലെന്ന ധിക്കാരമാണ് സർക്കാരിന്. ധിക്കാരികളുമായി ഒരു സഹകരണവുമില്ലാതെ യുഡിഎഫ് പോരാട്ടം നടത്തി. ഇഎംഎസാണ് ആദ്യമായി സഭയുടെ നടുത്തളത്തിൽ സത്യഗ്രഹം ഇരുന്നത്. ആദ്യമായാണ് സഭയെ അവഹേളിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് നടുത്തളത്തിൽ ഇരുന്ന് സത്യഗ്രഹം സമരം നടത്തിയതെന്ന വാദം തെറ്റെന്നും ഇതു തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഒരു അവകാശവും ഇല്ലാതാക്കാൻ സമ്മതിക്കില്ലെന്നും വി ഡി സതീശൻ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in