തിരിഞ്ഞുകൊത്തുന്ന മുന്‍ നിലപാടുകള്‍, മുകേഷ് വിഷയത്തില്‍ സിപിഎമ്മിന്റേത്‌ നേരത്തെ കോണ്‍ഗ്രസ് എടുത്ത നിലപാട്! രാജി ആവശ്യപ്പെടാനാകാതെ പ്രതിപക്ഷം

തിരിഞ്ഞുകൊത്തുന്ന മുന്‍ നിലപാടുകള്‍, മുകേഷ് വിഷയത്തില്‍ സിപിഎമ്മിന്റേത്‌ നേരത്തെ കോണ്‍ഗ്രസ് എടുത്ത നിലപാട്! രാജി ആവശ്യപ്പെടാനാകാതെ പ്രതിപക്ഷം

മുകേഷിന്റെ രാജി ആവശ്യപ്പെട്ടാല്‍ ആരോപണവിധേയരായ തങ്ങളുടെ രണ്ട് എംഎല്‍എമാരുടെ കാര്യത്തില്‍ എന്ത് നിലപാട് കൈക്കൊള്ളുമെന്നതാണ് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും വിമ്മിഷ്ടമുണ്ടാക്കുന്നത്
Updated on
3 min read

എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ ലൈംഗികാരോപണം ഉയരുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത് വലിയ രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ചിരിക്കയാണ്. എം എല്‍ എ രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍, നേരത്തെ സമാന കേസുളില്‍ എടുത്ത നിലപാടുകള്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കുന്നു. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗീകാരോപണം ഉയര്‍ന്നപ്പോള്‍ രാജി ആവശ്യപ്പെട്ട പ്രക്ഷോഭം നടത്തിയ സിപിഎം തന്നെയാണ് മുകേഷിനെ ഇപ്പോള്‍ സംരക്ഷിക്കുന്നത്. ആരോപണം നേരിട്ട എം എല്‍ എമാരെ അന്ന് സംരക്ഷിച്ച കോണ്‍ഗ്രസിന് ആവട്ടെ ഇപ്പോള്‍ മുകേഷിന്റെ രാജിയ്ക്ക് വേണ്ടി രംഗത്തിറങ്ങാനും വയ്യാത്ത സഹാചര്യമാണ്.

യൂത്ത് കോണ്‍ഗ്രസ് മാത്രമാണ് ഇക്കാര്യത്തില്‍ സമരത്തിനിറങ്ങിയത്. ലൈംഗികാരോപണം നേരിടുന്ന ജനപ്രതിനിധികള്‍ രാജിവെയ്ക്കണമോയെന്ന കാര്യത്തില്‍ ഒരു കാലത്തെടുത്ത നിലപാടുകള്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും തിരിഞ്ഞുകുത്തുകയാണ്. അന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ചില്ലെന്ന ന്യായം പറഞ്ഞാണ് ഇപ്പോള്‍ സിപിഎം സ്വന്തം എംഎല്‍ എയെ സംരക്ഷിച്ചു നിര്‍ത്തുന്നത്. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിന്റെ രാജി ആവശ്യപ്പെടേണ്ടെന്ന് തീരുമാനമെടുക്കുകയും ചെയ്തു.

മുകേഷിൻ്റെ രാജിയുമായി ബന്ധപ്പെട്ട വിഷയം ഇടതുമുന്നണിയില്‍ ചേരിതിരിവ് ഉണ്ടായിക്കഴിഞ്ഞു. ഒരു മിനിറ്റു പോലും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ മുകേഷ് അര്‍ഹനല്ലെന്നും സ്വമേധയാ രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നുമാണ് പ്രധാന ഘടകകക്ഷിയായ സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ ഇന്ന് പരസ്യമായി ആവശ്യപ്പെട്ടത്.

തിരിഞ്ഞുകൊത്തുന്ന മുന്‍ നിലപാടുകള്‍, മുകേഷ് വിഷയത്തില്‍ സിപിഎമ്മിന്റേത്‌ നേരത്തെ കോണ്‍ഗ്രസ് എടുത്ത നിലപാട്! രാജി ആവശ്യപ്പെടാനാകാതെ പ്രതിപക്ഷം
ലൈംഗികാരോപണം: മുകേഷിന്റെ പേരില്‍ ചേരിതിരിഞ്ഞ് ഇടതുമുന്നണി; രാജി ആവശ്യപ്പെട്ട് സിപിഐ, സംരക്ഷിച്ച് സിപിഎം

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, മന്ത്രി സജി ചെറിയാന്‍, മുന്‍ മന്ത്രിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതി എന്നിവര്‍ ഇക്കാര്യം പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. ഒരുപടി കൂടിക്കടന്ന് മുകേഷ് രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അത്തരം കീഴ്‌വഴക്കമില്ലെന്നു കൂടി ഇന്ന് ഇപി ജയരാജന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നടിച്ചു.

ആരോപണം ഉയര്‍ന്നാല്‍ ഉടന്‍ തന്നെ ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കണമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നും മുൻപും ഇത്തരം സാഹചര്യങ്ങളില്‍ എംഎല്‍എമാര്‍ രാജിവച്ചിട്ടില്ലെന്നുമാണ് ജയരാജന്‍ ഇന്നു വ്യക്തമാക്കിയത്. മുകേഷിനു സമാനമായി സ്ത്രീപീഡനക്കേസുകള്‍ നേരിടുന്ന പ്രതിപക്ഷ എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പള്ളി, എം വിന്‍സെന്റ് എന്നിവര്‍ രാജിവയ്ക്കാതെ തല്‍സ്ഥാനത്ത് തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ മുകേഷ് പ്രതിരോധ കവചം തീര്‍ത്തത്.

കോവളം എംഎല്‍എ വിന്‍സെന്റിനെതിരേ 2017-ലും പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസിനെതിരേ 2022-ലുമാണ് ലൈംഗികപീഡന പരാതി ഉയര്‍ന്നത്. അന്ന് ഇരുവരുടെയും രാജി ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കിയവരാണ് സിപിഎമ്മും അവരുടെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും.

തിരിഞ്ഞുകൊത്തുന്ന മുന്‍ നിലപാടുകള്‍, മുകേഷ് വിഷയത്തില്‍ സിപിഎമ്മിന്റേത്‌ നേരത്തെ കോണ്‍ഗ്രസ് എടുത്ത നിലപാട്! രാജി ആവശ്യപ്പെടാനാകാതെ പ്രതിപക്ഷം
ഫ്ലോപ്പാകാത്ത ആരോപണങ്ങള്‍, 'ജാമ്യമില്ലാത്ത' വകുപ്പുകള്‍; ലൈംഗികചൂഷണത്തില്‍ ടിക്കറ്റ് ജയിലിലേക്കോ?

ബലാത്സംഗവും സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന തരത്തിലുള്ള പെരുമാറ്റവും നടത്തിയ ഇരുവര്‍ക്കും സ്ഥാനത്ത് തുടരാന്‍ ധാര്‍മികതയില്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നുമായിരുന്നു അന്ന് സിപിഎമ്മിന്റെ നിലപാട്. ജനപ്രതിനിധികളായ ഇരുവരെയും ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും പോലീസ് ആവശ്യപ്പെട്ട ഉടന്‍ തന്നെ സ്പീക്കര്‍ അനുമതി നല്‍കിയതും അന്ന് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ എംഎല്‍എയ്‌ക്കെതിരേ സമാന കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ ഇരവാദം കൈവിട്ട് വേട്ടക്കാരന് ഒപ്പം നില്‍ക്കുന്ന നിലപാടാണ് ഇപ്പോള്‍ സിപിഎം സ്വീകരിക്കുന്നത്. സിപിഎമ്മിന്റെ ഈ നിലപാട് ഇടതുമുന്നണിയില്‍ തന്നെ അഭിപ്രായഭിന്നത ഉണ്ടാക്കിയിരിക്കുകയാണ്.

തിരിഞ്ഞുകൊത്തുന്ന മുന്‍ നിലപാടുകള്‍, മുകേഷ് വിഷയത്തില്‍ സിപിഎമ്മിന്റേത്‌ നേരത്തെ കോണ്‍ഗ്രസ് എടുത്ത നിലപാട്! രാജി ആവശ്യപ്പെടാനാകാതെ പ്രതിപക്ഷം
ലൈംഗികാരോപണം: മുകേഷിനെതിരെ കേസെടുത്ത് പോലീസ്; ഇനിയും സംരക്ഷിക്കുമോ സിപിഎം?

മുകേഷിനെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന സമീപനം ഗുണം ചെയ്യില്ലെന്നും ഘടകകക്ഷികളായ സിപിഐ, കേരള കോണ്‍ഗ്രസ് എം എന്നിവര്‍ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐയുടെ നിലപാട് ഇന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മുകേഷിന്റെ രാജി ചോദിച്ചുവാങ്ങണമെന്ന ദേശീയ നേതാവായ ആനി രാജയുടെ അതേ അഭിപ്രായം തന്നെയാണ് സിപിഐ സംസ്ഥാന നേതൃത്വത്തിനുമുള്ളത്. ഇക്കാര്യം പരസ്യമായി ബിനോയ് വിശ്വം ഇന്ന് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.

അതേസമയം മുകേഷിനെതിരായ ആരോപണങ്ങള്‍ വലിയ കോളിളക്കം സൃഷ്ടിക്കുമ്പോഴും രാജി ആവശ്യപ്പെടാനോ കുറ്റക്കാരനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരേ കടുപ്പിച്ചൊരു വാക്ക് ഉരിയാടാനോ മുഖ്യപ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും മുസ്ലിം ലീഗുമൊക്കെ മടിക്കുകയാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ ചൂണ്ടിക്കാട്ടിയ 'കീഴ്‌വഴക്കം' തന്നെയാണ് സര്‍ക്കാരിനെതിരേ ശബ്ദിക്കുന്നതില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വായ്‌മൂടിക്കെട്ടുന്നത്.

തിരിഞ്ഞുകൊത്തുന്ന മുന്‍ നിലപാടുകള്‍, മുകേഷ് വിഷയത്തില്‍ സിപിഎമ്മിന്റേത്‌ നേരത്തെ കോണ്‍ഗ്രസ് എടുത്ത നിലപാട്! രാജി ആവശ്യപ്പെടാനാകാതെ പ്രതിപക്ഷം
സിദ്ധിഖിനെതിരായ നടിയുടെ മൊഴിയില്‍ ഗുരുതര ആരോപണങ്ങള്‍; ഏഴിടത്ത് കേസെടുക്കും, മാസ്‌കോട്ട് ഹോട്ടലിനോട് രേഖകള്‍ ആവശ്യപ്പെട്ടു

മുകേഷിന്റെ രാജി ആവശ്യപ്പെട്ടാല്‍ ആരോപണവിധേയരായ തങ്ങളുടെ രണ്ട് എംഎല്‍എമാരുടെ കാര്യത്തില്‍ എന്ത് നിലപാട് കൈക്കൊള്ളുമെന്നതാണ് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും വിമ്മിഷ്ടമുണ്ടാക്കുന്നത്. സിപിഎം എംഎല്‍എയ്ക്കും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അടുപ്പക്കാരനായ ഡയറക്ടര്‍ രഞ്ജിത്തിനുമെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പരസ്യപ്രതികരണങ്ങള്‍ക്കോ പ്രക്ഷോഭങ്ങള്‍ക്കോ പ്രതിപക്ഷപാര്‍ട്ടികള്‍ മുതിരാത്തതും ഇക്കാരണത്താലാണ്.

സംഭവത്തില്‍ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നത് എല്ലാം ബിജെപിയാണ്. പ്രതിപക്ഷനിരയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഒറ്റപ്പെട്ട എതിര്‍സ്വരങ്ങളല്ലാതെ മറ്റൊരു ശബ്ദവും ഉയര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുകേഷിന്റെ വിഷയത്തില്‍ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് 'അത് സിപിഎം നോക്കിക്കോളും, അവരുടെ ആഭ്യന്തര കാര്യമാണ്, സിപിഎമ്മും മുകേഷും തീരുമാനിക്കട്ടെ' എന്ന ഒഴുക്കന്‍ മറുപടിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയത്.

തിരിഞ്ഞുകൊത്തുന്ന മുന്‍ നിലപാടുകള്‍, മുകേഷ് വിഷയത്തില്‍ സിപിഎമ്മിന്റേത്‌ നേരത്തെ കോണ്‍ഗ്രസ് എടുത്ത നിലപാട്! രാജി ആവശ്യപ്പെടാനാകാതെ പ്രതിപക്ഷം
നടിയുടെ പരാതി: ജയസൂര്യയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അതിനപ്പുറം മുകേഷ് രാജിവച്ചേ തീരൂ എന്ന് ശക്തമായി ആവശ്യപ്പെടാനോ ലൈംഗിക പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ നിശിതമായി വിമര്‍ശിക്കാനോ പ്രതിപക്ഷ നേതാവ് തയാറായതുമില്ല. കോണ്‍ഗ്രസില്‍നിന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാത്രമാണ് ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയത്. ധാര്‍മികത മുന്‍നിര്‍ത്തി മുകേഷ് രാജിവയ്ക്കണമമെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആവശ്യം.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സര്‍ക്കാരിന്റെ നയങ്ങളെയും പ്രവൃത്തികളെയും നിശിതമായി വിമര്‍ശിച്ചു പോന്ന എംഎല്‍എമാരായ മാത്യു കുഴല്‍നാടന്‍, റോജി എം ജോണ്‍, ടി സിദ്ധിഖ്, ഉമ തോമസ് എന്നിവരാരും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ പോലും തയാറായിട്ടില്ല.

തള്ളാനും വയ്യ, കൊള്ളാനും വയ്യ എന്ന അവസ്ഥയില്‍ പ്രതിപക്ഷം നട്ടംതിരിയുന്ന പശ്ചാത്തലത്തിലാണ് മുകേഷിന്റെ രാജി തല്‍ക്കാലം ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഎം തീരുമാനം കൈക്കൊള്ളുന്നത്. മുകേഷിനെതിരേ പ്രതിപക്ഷം കൂട്ടായ പ്രക്ഷോഭത്തിനിറങ്ങിയാല്‍ എല്‍ദോസിന്റെയും വിന്‍സെന്റിന്റെയും രാജിക്കാര്യം ഉയര്‍ത്തി പ്രതിരോധിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍.

തിരിഞ്ഞുകൊത്തുന്ന മുന്‍ നിലപാടുകള്‍, മുകേഷ് വിഷയത്തില്‍ സിപിഎമ്മിന്റേത്‌ നേരത്തെ കോണ്‍ഗ്രസ് എടുത്ത നിലപാട്! രാജി ആവശ്യപ്പെടാനാകാതെ പ്രതിപക്ഷം
'എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം, നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കണം'; സംയുക്ത പ്രസ്താവനയുമായി സ്ത്രീപക്ഷപ്രവര്‍ത്തകര്‍

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വിന്‍സെന്റിനെതിരായ കേസ്. ഇതില്‍ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും 34 ദിവസം തടവില്‍ കഴിയുകയും ചെയ്തിരുന്നു. സ്വന്തം മണ്ഡലത്തിലെ വോട്ടറായ വീട്ടമ്മയെ 2016 സെപ്റ്റര്‍ 10-ന് രാത്രി എട്ടിനും നവംബര്‍ 11-ന് രാവിലെ 1നും വീട്ടില്‍വച്ച് വിന്‍സെന്റ് പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിക്കാരിയായ വീട്ടമ്മയുടെയും വിന്‍സെന്റിന്റെയും ഫോൺ രേഖകള്‍ പരിശോധിച്ച പോലീസ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ എം എല്‍ എ 900 ലേറെത്തവണ വീട്ടമ്മയുടെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിരുന്നു. കേസ് ഇപ്പോള്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

2022 ജൂലൈ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ തന്നെ മൂന്നു തവണ ബലാത്സംഗം ചെയ്തുവെന്ന് കാട്ടി പേട്ട സ്വദേശിനിയായ യുവതിയാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ പരാതി നല്‍കിയത്. അടിമാലത്തുറയിലെ റിസോര്‍ട്ടില്‍ വച്ചാണ് ആദ്യം ബലാത്സംഗം നടന്നതെന്നും പിന്നീട് എല്‍ദോസിന്റെ കുന്നത്തുനാട്ടിലെയും തൃക്കാക്കരയിലെയും വസതികളിലും വച്ച് പീഡിപ്പിച്ചുവെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. പിന്നീട് ഇരുവരും തമ്മില്‍ തെറ്റിയ ശേഷം യുവതിയെ കോവളത്ത് ആത്മഹത്യാ പോയിന്റില്‍ വച്ച് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും എല്‍ദോസിനെതിരായ കുറ്റപത്രത്തില്‍ പറയുന്നു. എംഎല്‍എയുടെ രണ്ട് കൂട്ടാളികളും കേസില്‍ പ്രതികളാണ്.

logo
The Fourth
www.thefourthnews.in