വിഴിഞ്ഞത്ത് വൻ സംഘര്‍ഷം;
പോലീസ് സ്‌റ്റേഷന്‍ വളഞ്ഞ് പ്രതിഷേധക്കാര്‍, ജീപ്പ് മറിച്ചിട്ടു

വിഴിഞ്ഞത്ത് വൻ സംഘര്‍ഷം; പോലീസ് സ്‌റ്റേഷന്‍ വളഞ്ഞ് പ്രതിഷേധക്കാര്‍, ജീപ്പ് മറിച്ചിട്ടു

കസ്റ്റഡിയിലെടുത്തവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
Updated on
1 min read

തുറമുഖ വിരുദ്ധ സമരം ശക്തമായി തുടരുന്നതിനിടെ വിഴിഞ്ഞത്ത് സംഘർഷാവസ്ഥ. കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് മുന്നില്‍ ആളുകള്‍ പ്രതിഷേധിച്ചു. സമരാനുകൂലികള്‍ 2 പോലീസ് വാഹനങ്ങള്‍ മറിച്ചിട്ടു. പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ തയ്യാറായില്ല.

പ്രാദേശിക മാധ്യമ പ്രവർത്തകനും പരുക്ക്

സംഘർഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്റ്റേഷൻ പരിസരത്തേക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക മാധ്യമ പ്രവർത്തകനും പരുക്കേറ്റു. സംഘര്‍ഷത്തിനിടെ പരുക്കേറ്റ പോലീസുക്കാരെ കൊണ്ടു പോകാന്‍ എത്തിയ ആംബുലന്‍സ് പ്രതിഷേധക്കാര്‍ തടഞ്ഞതായും ആരോപണമുണ്ട്.

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ടാണ് സമര സമിതി അംഗങ്ങള്‍ എത്തിയത്. വൈദികരും സംഘത്തിലുണ്ടായിരുന്നു.

അതിനിടെ, വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in