അരിക്കൊമ്പൻ വിഷയത്തിൽ 
തിരിച്ചടി; വിദഗ്ധ സമിതി ശുപാർശയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി; കേരളത്തിന്റെ ഹർജി തള്ളി

അരിക്കൊമ്പൻ വിഷയത്തിൽ തിരിച്ചടി; വിദഗ്ധ സമിതി ശുപാർശയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി; കേരളത്തിന്റെ ഹർജി തള്ളി

അരിക്കൊമ്പനെ പറമ്പികുളത്തേക്കോ മറ്റ് വനമേഖലയിലേക്കോ മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സർക്കാർ നടപ്പാക്കണം.
Updated on
1 min read

അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിന് തിരിച്ചടി. ഹൈക്കോടതി ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായുളള ബെഞ്ച് ആണ് ഹർജി തള്ളിയത്. വിദഗ്ധ സമിതി ശുപാര്‍ശ തള്ളിക്കളയാന്‍ സര്‍ക്കാരിനാകില്ലെന്നും ആനയെ വനമേഖലയില്‍ തുറന്ന് വിടണമെന്നുള്ള സമിതി നിര്‍ദേശത്തില്‍ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഇതോടെ അരിക്കൊമ്പനെ പറമ്പികുളത്തേക്കോ മറ്റ് വനമേഖലയിലേക്കോ മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദീവാല എന്നിവരടങ്ങിയ ബെഞ്ചിന്‌റെതാണ് സുപ്രധാന തീരുമാനം. ഹര്‍ജി ഇന്ന് ലിസ്റ്റ് ചെയ്തില്ലെങ്കിലും അടിയന്തരമായി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വക്കേറ്റ് ജയന്ത് മുത്തുരാജ് സംസ്ഥാനത്തിന് വേണ്ടി ആവശ്യപ്പെടുകയായിരുന്നു. ആനയെ മറ്റൊരു വനമേഖലയിലേക്ക് മാറ്റുന്നതിന് ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചെന്നും. അത് സാധിച്ചില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാനാണ് നിര്‍ദേശമെന്നും അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഏഴ് പേരെ ആന കൊലപ്പെടുത്തിയിട്ടുണ്ടെന്നും അരിയാണ് ആനയുടെ ഇഷ്ട ആഹാരമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആനയെ പിടികൂടി പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ആലോചനയെന്നും എന്നാല്‍ മറ്റൊരു കാട്ടിലേക്ക് ആനയെ തുറന്ന് വിടാനാണ് ഹൈക്കോടതി നിര്‍ദേശമെന്നും അദ്ദേഹം വിശദീകരിച്ചു.

അരിക്കൊമ്പൻ വിഷയത്തിൽ 
തിരിച്ചടി; വിദഗ്ധ സമിതി ശുപാർശയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി; കേരളത്തിന്റെ ഹർജി തള്ളി
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവുകൾ സ്റ്റേ ചെയ്യണം; കേരളം സുപ്രീം കോടതിയിൽ

മൂന്നാർ ചിന്നക്കനാൽ പ്രദേശത്തെ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി മാറിയ അരിക്കൊമ്പനെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശത്തിലുളള കോടനാട് പാർപ്പിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇതാണ് സുപ്രീംകോടതി തളളിയത്. വിദ​ഗ്ധ സമിതിയുടെ നിർദേശത്തിൽ ഇടപെടാനാകില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കി. വിദഗ്ധ സമിതി നിർദേശം മറികടക്കാൻ സംസ്ഥാന സർക്കാരിനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ''വിദഗ്ധരായ ആളുകളാണ് ആനയെ വനമേഖലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. അതിൽ ഇടപെടാനില്ല.''-ചീഫ് ജസ്റ്റിസ് പറഞ്ഞു.

അരിക്കൊമ്പൻ വിഷയത്തിൽ 
തിരിച്ചടി; വിദഗ്ധ സമിതി ശുപാർശയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി; കേരളത്തിന്റെ ഹർജി തള്ളി
മിഷൻ അരിക്കൊമ്പന് അനുമതിയില്ല; സർക്കാർ വാദം ഫലം കണ്ടില്ല, കോടതി പറഞ്ഞത് എന്തൊക്കെ?

ആനയെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് മാറ്റുന്നത് ശരിയല്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആനയെ ആനയെ പിടിക്കാനുള്ള അരിക്കൊമ്പന്‍ ദൗത്യം ഹൈക്കോടതി തടഞ്ഞത്. ഇക്കാര്യം പരിശോധിക്കാൻ ഹൈക്കോടതി വിദ​ഗ്ധ സമിതിയെയും രൂപീകരിച്ചിരുന്നു. സമിതിയാണ് ആനയെ പറമ്പികുളത്തേക്ക് മാറ്റാനുളള നിർദേശം മുന്നോട്ട് വച്ചത്. പറമ്പിക്കുളം മേഖലയിലുള്ളവർ ഇതിൽ പ്രതിഷേധിച്ച് രംഗത്തെത്തിയതോടെയാണ് ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in