കുർബാന തർക്കത്തിൽ വീണ്ടും വിമതർക്ക് കീഴടങ്ങി സീറോ - മലബാർ സഭാ നേതൃത്വം; ജനാഭിമുഖ കുർബാന തുടരും

കുർബാന തർക്കത്തിൽ വീണ്ടും വിമതർക്ക് കീഴടങ്ങി സീറോ - മലബാർ സഭാ നേതൃത്വം; ജനാഭിമുഖ കുർബാന തുടരും

പിരിച്ചുവിട്ട കാനോനീക സമതികൾ പുനഃസംഘടിപ്പിക്കാമെന്നു മേജർ ആർച്ച്ബിഷപ്പിന്റെ രേഖാമൂലമുള്ള ഉറപ്പ്
Updated on
1 min read

കുർബാന തർക്കത്തിൽ വീണ്ടും വിമതർക്കു കീഴടങ്ങി സീറോ - മലബാർ സഭാ നേതൃത്വം. ജനാഭിമുഖ കുർബാന തുടരുമെന്നും എല്ലാ തീരുമാനങ്ങളും നടപ്പാക്കുക വൈദികസമിതി അംഗീകരിക്കുന്ന മുറയ്‌ക്കെന്നും വിമതർപ്പ് മേജർ ആർച്ച്ബിഷപ്പിന്റെ ഉറപ്പ്. പിരിച്ചുവിട്ട കാനോനീക സമിതികൾ പുനഃസംഘടിപ്പിക്കാമെന്നും മേജർ ആർച്ച്ബിഷപ്പ് രേഖാമൂലം ഉറപ്പ് നൽകി.

അതിരൂപതയിൽനിന്ന് ഇറക്കിയ പുതിയ കുറിപ്പിൽ പരിപൂർണമായി കീഴടങ്ങിയ ഭാഷയാണ് മേജർ ആർച്ച്ബിഷപ്പും അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററും ഉപയോഗിച്ചതെങ്കിൽ മൗണ്ട് സെന്റ് തോമസിൽനിന്ന് ഇറങ്ങിയ മേജർ ആർച്ച്ബിഷപ്പിന്റെ വീഡിയോ സന്ദേശം വ്യത്യസ്തമാണ്. അച്ചടക്ക നടപടിയുടെ കാര്യത്തിൽ സ്വരം കടുപ്പിച്ചാണ് മേജർ ആർച്ച് ബിഷിന്റെ പുറത്തുവന്ന വീഡിയോ സന്ദേശം. വീഡിയോ സന്ദേശത്തിന്റെ അവസാന ഭാഗത്താണ് മേജർ ആർച്ച് ബിഷപ്പ് സ്വരം കടുപ്പിക്കുന്നത്.

സന്ദേശത്തിന്റെ 10:23 മുതൽ 13:55 വരെ ഉള്ള ഭാഗത്താണ് അച്ചടക്ക നടപടിയിൽ രൂക്ഷമായി മേജർ ആർച്ച് ബിഷപ്പ് സംസാരിക്കുന്നത്. വൈദിക പദവി തടഞ്ഞുവെച്ച ഡീക്കന്മാരെ വൈദികരായി ഉടൻ ഉയർത്തുമെന്ന് വീഡിയോ സന്ദേശത്തിൽ ഉറപ്പുനൽകുന്നുമുണ്ട്.

അതേസമയം, സിനഡാനന്തര വാർത്താ കുറിപ്പിൽ പറയുന്നതുപോലെ ജൂലൈ മൂന്നു മുതൽ ഒരു ഏകീകൃത കുർബാനയെങ്കിലും ചൊല്ലാത്ത വൈദികർക്കെതിരെ അച്ചടക്ക നടപടി ആരംഭിക്കും. സഭയിൽനിന്ന് പുറത്തുപോകുന്നവർക്ക്, അത് വൈദികരോ സന്ന്യസ്ഥരോ വിശ്വാസികൾ ആയാലും ആർക്കും മാർപാപ്പയുടെ കീഴിൽ കത്തോലിക്ക സഭയിൽ തുടരാനാവില്ലെന്നു മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

കുർബാന തർക്കത്തിൽ വീണ്ടും വിമതർക്ക് കീഴടങ്ങി സീറോ - മലബാർ സഭാ നേതൃത്വം; ജനാഭിമുഖ കുർബാന തുടരും
സീറോ - മലബാർ സഭ കുർബാന തർക്കം: പരിഹാരത്തിന് പുതിയ ഫോർമുല, വിമതർ സിനഡിന് വഴങ്ങുമോ?

വിമതർ ഇത് അംഗീകരിച്ചാൽ സഭാ തർക്കം അവസാനിക്കും. തള്ളിയാൽ ആഗോള കത്തോലിക്ക സഭയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പാണ് സീറോ മലബാർ സഭയിൽ സംഭവിക്കുക.

സമവായം അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നാണ് വിമതർ ഉന്നയിക്കുന്നത്. കഴിഞ്ഞ രാത്രി നടന്ന ചർച്ചകൾ അട്ടിമറിച്ചെന്ന് ആരോപിച്ച വിമതർ മേജർ ആർച്ച്ബിഷപ്പിന്റെ പഴയ വീഡിയോ സന്ദേശം പുറത്തിറക്കിയത് ആരാണെന്നതിലും വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. റാഫേൽ തട്ടിലിന്റെ സന്ദേശം പിൻവലിച്ചാൽ മാത്രമേ സമവായവുമായി മുന്നോട്ട് പോകൂവെന്നാണ് വിമതരുടെ നിലപാട്.

കഴിഞ്ഞ രാത്രി പുറത്തിറങ്ങിയ മേജർ ആർച്ച്ബിഷപ്പും, അഡ്മിനിസ്ട്രേറ്ററും ഒപ്പുവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സമവായം. ഇരുപക്ഷവും അംഗീകരിച്ച വ്യവസ്ഥകൾ മാത്രമാണ് കുറിപ്പിലുള്ളത്.

logo
The Fourth
www.thefourthnews.in