KERALA
ക്ഷണിച്ചു വരുത്തിയ ദുരന്തം
ബോട്ടപകടത്തില്‍ 22 പേര്‍ മരിച്ചപ്പോള്‍ പല കുടുംബങ്ങളും തന്നെ ഇല്ലാതായി
മുന്നറിയിപ്പുകള്‍ അവഗണിച്ച് ക്ഷണിച്ചു വരുത്തിയതാണ് താനൂരിലെ ദുരന്തം. ബോട്ടപകടത്തില്‍ 22 പേര്‍ മരിച്ചപ്പോള്‍ പല കുടുംബങ്ങളും തന്നെ ഇല്ലാതായി. പുത്തന്‍കടപ്പുറം കുന്നുമ്മല്‍ സെയ്തലവിയുടെ കുടുംബത്തില്‍ നിന്ന് ബോട്ടപകടം കവര്‍ന്നെടുത്തത് പതിനൊന്നുപേരെ. ചെട്ടിപ്പടിയിലെ ഒരു കുടുംബത്തിലെ നാല് പേരും പരിയാപുരത്തെ ഒരു കുടുംബത്തിലെ മൂന്നുപേരും ദുരന്തത്തിന് ഇരയായി.