ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു

ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്
Updated on
1 min read

ട്രാന്‍സ് ദമ്പതികളായ സഹദ് സിയ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. സഹദും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് സിയ അറിയിച്ചു. പെണ്‍ ഉടലില്‍ നിന്ന് ആണ്‍ ഉടലിലേക്കും ആണ്‍ ഉടലില്‍ നിന്ന് പെണ്‍ ഉടലിലേക്കുമുള്ള യാത്രയുടെ പാതി വഴിയില്‍ വെച്ചാണ് ട്രാന്‍സ് പങ്കാളികളായ സഹദും സിയയും കണ്‍മണിയെ കിനാവ് കണ്ടത്.

ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു
മാതൃത്വമേറ്റെടുത്ത അച്ഛൻ

ഹോര്‍മോണ്‍ തെറാപ്പിയും ബ്രെസ്റ്റ് റിമൂവലും കഴിഞ്ഞിരിക്കെ അച്ഛനാകാനൊരുങ്ങിയ സഹദ് ഗര്‍ഭപാത്രം ഉപേക്ഷിക്കും മുന്‍പ് തൻ്റെ കുഞ്ഞിനായി മാതൃത്വം കൂടെ ഏറ്റെടുക്കുകയായിരുന്നു. ട്രാന്‍സ് ശസ്ത്രക്രിയക്ക് വിധേയയാകാത്തതിനാല്‍ പങ്കാളി സിയ പവലില്‍ നിന്നുള്ള ബീജം തന്നെയാണ് പങ്കാളിയായ സഹദില്‍ നിക്ഷേപിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പിന്തുണയോടെയാണ് ട്രാന്‍സ് പങ്കാളികള്‍ കുഞ്ഞെന്ന സ്വപ്നത്തിലേക്കെത്തിയത്.

സഹദിൻ്റെ ഗർഭധാരണം അന്തർദേശീയ തലത്തിൽപോലും വാർത്താപ്രാധാന്യം നേടിയിരുന്നു.ട്രാൻസ് ദമ്പതികളുടെ തീരുമാനം സമൂഹത്തിൽ പലതരത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു

ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു
'നിറവയറില്‍ ചുംബിച്ച്'; വെെറലായി സിയയുടെയും സഹദിന്‍റെയും മെറ്റേണിറ്റി ഷൂട്ട്

മലപ്പുറത്ത് നിന്നുള്ള സിയ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞ് വീടുവിട്ട് കോഴിക്കോട്ടെ ട്രാന്‍സ് കമ്മ്യൂണിറ്റി ഷെല്‍ട്ടര്‍ ഹോമില്‍ അഭയം തേടിയത്. ഇതിനിടെ തിരുവനന്തപുരം സ്വദേശിയായ സഹദുമായി ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ പരിപാടിയില്‍ വെച്ച് അടുത്തു. സിയ നൃത്താധ്യാപികയും സഹദ് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻ്റുമാണ്.

logo
The Fourth
www.thefourthnews.in