പേവിഷബാധ നിര്‍മാര്‍ജനത്തിന് 
വെറ്ററിനറി സര്‍വകലാശാലയും

പേവിഷബാധ നിര്‍മാര്‍ജനത്തിന് വെറ്ററിനറി സര്‍വകലാശാലയും

പേവിഷരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സര്‍വകലാശാലയിലെ വിദഗ്ധരെ ബന്ധപ്പെടാം
Updated on
1 min read

സംസ്ഥാനത്ത് രൂക്ഷമാകുന്ന തെരുവുനായശല്യം നിയന്ത്രിക്കാന്‍ കേരള വെറ്ററിനറി സര്‍വകലാശാലയും. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി സര്‍വകലാശാല എന്‍ട്രപ്രണര്‍ഷിപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി തെരുവുനായ നിയന്ത്രണ- അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍, പാരാ വെറ്ററിനറി ഉദ്യോഗസ്ഥര്‍, സന്നദ്ധ ഭടന്മാര്‍, നായ പിടിത്തക്കാര്‍ എന്നിവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. സര്‍വകലാശാലയിലെ വിവിധ കാമ്പസുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി ബോധവത്കരണം, പ്രതിരോധകുത്തിവയ്പ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍വകലാശാലയും പങ്കാളിയാകും. പഞ്ചായത്തുകളില്‍ രൂപീകരിക്കുന്ന എബിസി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍)സെന്ററുകള്‍ക്കും അനുബന്ധ ഷെല്‍ട്ടറുകള്‍ക്കും വേണ്ട ശാസ്ത്ര- സാങ്കേതിക വിവരങ്ങളും, മാതൃകാ രൂപരേഖയും സര്‍വകലാശാല കൈമാറും.

തെരുവുനായ നിയന്ത്രണ- അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍, പാരാ വെറ്ററിനറി ഉദ്യോഗസ്ഥര്‍, സന്നദ്ധ ഭടന്മാര്‍, നായ പിടിത്തക്കാര്‍ എന്നിവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.

സര്‍വകലാശാലയിലെ വിവിധ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. തെരുവുനായ നിയന്ത്രണം, പേവിഷ പ്രതിരോധം, ശാസ്ത്രീയ പരിപാലനം, ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജ്ജനം, ജന്തുജന്യ രോഗ നിയന്ത്രണം എന്നിവയില്‍ ബോധവത്കരണവും സംഘടിപ്പിക്കും.

സര്‍വകലാശാലയുമായി ബന്ധപ്പെടാം

പേവിഷ രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയിലെ ഡോ. കെ.സി. ബിപിന്‍ (9447153448), ഡോ. കെ. വിനോദ് കുമാര്‍(9447668796), ഡോ. പി.എം. ദീപ (9496400982) എന്നീ ശാസ്ത്രജ്ഞരെ ബന്ധപ്പെടാം.

logo
The Fourth
www.thefourthnews.in