ഭർത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഭർത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ അതിക്രമിച്ചുകയറി അഹിൻഷയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിക്കുകയായിരുന്നു
Updated on
1 min read

മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി അഹിൻഷ ഷെറിൻ (27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ അതിക്രമിച്ചുകയറി അഹിൻഷയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിക്കുകയായിരുന്നു.

വീടിന്റെ ഓട് പൊളിച്ചിറങ്ങിയ ഷാനവാസ് അഹിൻഷയുടെ തലയ്ക്ക് മീതെയാണ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിനിടെ ഷാനവാസിനും പരിക്കേറ്റിരുന്നു. എന്നാൽ പരുക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണം നടക്കുന്ന സമയത്ത് ഇവരുടെ രണ്ട് കുഞ്ഞുങ്ങളും വീട്ടിലുണ്ടായിരുന്നു.

കഴിഞ്ഞ ഒരു വർഷമായി ഭർത്താവ് ഷാനവാസുമായി അഹിൻഷ പിരിഞ്ഞു കഴിയുകയായിരുന്നു. അതിന്റെ പകയാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷാനവാസ് പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ് ഇപ്പോള്‍.

logo
The Fourth
www.thefourthnews.in