തീയേറ്റ‍‍ർ ഒരു സംഭവം തന്നെ!!!

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആദിവാസി കുട്ടികൾ ആദ്യ തീയേറ്റർ അനുഭവത്തിന്റെ സന്തോഷത്തിൽ

കഴക്കൂട്ടം കട്ടേല സ്‌കൂളിലെ കുട്ടികൾ എല്ലാവരും കൂടി ഒരു സിനിമ കാണാൻ എത്തി. ഒരു സിനിമ കാണാൻ വരുന്നതിൽ കാര്യമായ പ്രത്യേകതകൾ ഒന്നുമില്ല. പക്ഷേ ഈ എത്തിയ കുട്ടികളിൽ പലരും ഇതുവരെ തീയറ്ററിൽ പോയിട്ടില്ല ഒരു സിനിമ പോലും നേരിട്ട് കാണാത്ത കുട്ടികളുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആദിവാസി കുട്ടികൾ ആദ്യ തീയേറ്റർ അനുഭവത്തിന്റെ സന്തോഷത്തിലാണ്.

വെറുമൊരു പ്രദർശനം എന്നതിനപ്പുറത്തേക്ക് ശിശുദിനത്തിൽ കുഞ്ഞുങ്ങൾക്ക് സർപ്രൈസ് ആയി സിനിമയുടെ അണിയറ പ്രവർത്തകരും എത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 400ലധികം കുട്ടികളാണ് കട്ടേല ഡോ. അംബേദ്കർ റെസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in