മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

സഖാവ് അഴീക്കോടനെ വകവരുത്തിയാൽ സിപിഎമ്മിനെ തകർക്കാമെന്ന് കരുതി;അവർക്ക് തെറ്റുപറ്റി: പിണറായി വിജയൻ

സിപിഎമ്മിനെ ശക്തിപ്പെടുത്താൻ രാവെന്നോ പകലെന്നോ നോക്കാതെ പ്രവർത്തിച്ച സഖാവാണ് അഴീക്കോടൻ രാഘവൻ
Updated on
1 min read

സഖാവ് അഴീക്കോടന്‍ രാഘവനെ വകവരുത്തുന്നതിലൂടെ സിപിഎമ്മിനെ തകർക്കാമെന്നാണ് പാ‍ർട്ടി ശത്രുക്കൾ കരുതിയിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അവർക്ക് തെറ്റുപറ്റിയെന്നും അദേഹം പറഞ്ഞു. മുന്നണി ബന്ധം ദൃഢപ്പെടുത്തി ഇടതുപക്ഷ ഐക്യത്തിന് വേരോട്ടം ഉണ്ടാക്കിയത് അഴീക്കോടൻ്റെ നേതൃപാടവമായിരുന്നുവെന്നും അദ്ദേഹത്തിന്റെ അൻപതാം രക്തസാക്ഷി അനുസ്മരണ സമ്മേളനം തൃശൂർ തേക്കിൻകാട് മൈതാനിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി വിജയൻ പറഞ്ഞു.

പാർട്ടിയുടെ അന്നത്തെ പ്രവർത്തന സാഹചര്യം പരിശോധിച്ചാൽ അഴീക്കോടൻ ഇല്ലാത്ത സിപിഎമ്മിനെക്കുറിച്ച് ചിന്തിക്കാനെ കഴിയില്ലായിരുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന സെക്രട്ടറി സിഎച്ചും സംസ്ഥാന കൺവീനർ അഴീക്കോടനുമാണ് അന്ന് സംസ്ഥാനത്ത് ഉടനീളമുളള പാ‍ർട്ടി യോ​ഗങ്ങളിൽ പങ്കെടുക്കാൻ പോയിരുന്നത്. അഴീക്കോടൻ കൊല്ലപ്പെടുമ്പോൾ സിഎച്ച് അസുഖ ബാധിതനായി കിടക്കുകയായിരുന്നു. അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ട വാർത്ത സിഎച്ചിനെ തളർത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഖാവ് അഴീക്കോടനെ കൊലപ്പെടുത്തുന്നതിലൂടെ സിപിഎമ്മിനെ ഒന്നാകെ ഇല്ലാതാക്കാമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ സഖാവ് അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടതോടെ സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ നിലച്ച് പോവുകയല്ല ചെയ്തത്. അത് പാർട്ടിയുടെ സംഘടനാ രീതി അറിയാമെന്നുളളവർക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിനെ ശക്തിപ്പെടുത്താൻ രാവെന്നോ പകലെന്നോ നോക്കാതെ പ്രവർത്തിച്ച സഖാവാണ് അഴീക്കോടൻ രാഘവൻ.

സഖാവ് അഴീക്കോടന്റെ വേർപാടിന് ശേഷം സഖാവ് ഇല്ലയെന്ന ബോധ്യത്തോടെ തന്നെ പാർട്ടിയുടെ മുന്നോട്ടുളള കുതിപ്പിന് പിന്നാലെ വന്ന സഖാക്കൾ കർമ്മനിരതരായി പ്രവർത്തിച്ച് വന്നിരുന്നു. സിപിഎമ്മിനെ ശക്തിപ്പെടുത്താൻ രാവെന്നോ പകലെന്നോ നോക്കാതെ പ്രവർത്തിച്ച സഖാവാണ് അഴീക്കോടൻ രാഘവൻ. അത് തന്നെയാണ് അഴീക്കോടനെ പാർട്ടി ശത്രുക്കൾ കൊലപ്പെടുത്താൻ തീരുമാനിച്ചതും. അതിന്റെ ഭാ​ഗമായി സഖാവിനെ നേർക്ക് വലിയ തോതില്‍ വ്യക്തിഹത്യയും ഉയർത്തിക്കൊണ്ടു വന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് ഏറ്റവും കൂടുതൽ തവണ വ്യക്തിഹത്യ നേരിട്ടതും സഖാവ് അഴീക്കോടൻ തന്നെയായിരുന്നു. അവസാനം അത് അഴീക്കോടനെ അഴിമതിക്കോടൻ എന്ന് വിളിക്കുന്ന തരത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോടന്റെ ശവമഞ്ചവുമായി കണ്ണൂരിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ സ്വന്തമായി ഒരു വീട് ഇല്ലാത്ത സഖാവ് അഴീക്കോടനെയാണ് കേരളം കണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയൻ
അഴീക്കോടൻ രക്തസാക്ഷിത്വത്തിന് അൻപതാണ്ട്; ആ കത്ത് എവിടെയായിരിക്കും?

അന്ന് സിപിഎമ്മിനെ തകർക്കാൻ തക്കം നോക്കിയിരുന്ന കോൺ​ഗ്രസുകാരുടെ എല്ലാ ശ്രമങ്ങളെയും അഴീക്കോടന്റെ നേതൃത്വത്തിൽ പാർട്ടി ശക്തമായാണ് ചെറുത്ത് നിന്നത്. കേരളത്തിലെ മുന്നണി കൺവീനർമാരിൽ ഏറ്റവും അതുല്യമായ സംഭാവന നൽകിയ സഖാവാണ് അഴീക്കോടൻ. ഏത് പ്രശ്നത്തെയും വളരെ സംയമനത്തോടെ നേരിടാൻ അഴീക്കോടന് കഴിഞ്ഞിരുന്നു. ദൃഢചിത്തതയോടെ കാര്യങ്ങളെ സമീപിക്കാൻ അഴീക്കോടന് സാധിച്ചു. അത് പാർട്ടിക്ക് മുന്നണി രാഷ്ട്രീയത്തിൽ ഏറെ ​ഗുണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in