കണ്ണീരും പ്രതിഷേധവും ഒടുങ്ങാതെ മുതലപ്പൊഴി; ബോട്ടപകടത്തില്‍ കാണാതായ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കണ്ണീരും പ്രതിഷേധവും ഒടുങ്ങാതെ മുതലപ്പൊഴി; ബോട്ടപകടത്തില്‍ കാണാതായ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു 4 തൊഴിലാളികളെ കാണാതായത്
Updated on
1 min read

തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയില്‍ ഇന്നലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍പെട്ട് കാണാതായ നാലു പേരുടെയും മൃതദേഹം കണ്ടെത്തി. റോബിന്‍ എഡ്വിന്‍ എന്ന തൊഴിലാളിയുടെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ സുരേഷ് ഫെര്‍ണാണ്ടസിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ കണ്ടെത്തിയിരുന്നു.

അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണമാണ് തുര്‍ച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികളുടെ ആരോപണം.

കഴിഞ്ഞ ദിവസമാണ് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു 4 തൊഴിലാളികളെ കാണാതായത്. വള്ളം മറിഞ്ഞ ഉടനെ കണ്ടെത്തിയെങ്കിലും പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം, അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണമാണ് തുര്‍ച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികളുടെ ആരോപണം. 2011 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പ്രദേശത്ത് മാത്രം 25 പേരാണ് വിവിധ അപകടങ്ങളില്‍ മരിച്ചത്. ഇതിൽ രണ്ടുപേരുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഫിഷറീസ് വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

കണ്ണീരും പ്രതിഷേധവും ഒടുങ്ങാതെ മുതലപ്പൊഴി; ബോട്ടപകടത്തില്‍ കാണാതായ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
'മുതലപ്പൊഴി'യിൽ രാഷ്ട്രീയപ്പോര്; പ്രകോപനം മന്ത്രിമാരെന്ന് വി ഡി സതീശൻ, കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നെന്ന് ആന്റണി രാജു

അപകടത്തിന് പിന്നാലെ മുതലപ്പൊഴിയില്‍ എത്തിയ മന്ത്രിമാരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഈ കാലവര്‍ഷത്തിനു മുന്‍പ് പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. അടുത്ത വര്‍ഷം എങ്കിലും നടപടി ഉണ്ടാകുമോ എന്ന ചോദ്യം ഉന്നയിച്ചാണ് നാട്ടുകാര്‍ മന്ത്രിമാരെ തടഞ്ഞത്.

ഫാദർ യുജീന്‍ പേരേരയ്ക്ക് ഏതിരെ കലാപത്തിന് ആഹ്വാനം ചെയ്തത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ മന്ത്രിമാര്‍ മടങ്ങിപ്പോകുകയായിരുന്നു. വി ജോയി എം എല്‍ എ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഫാദർ യുജീന്‍ പേരേരയാണ് തങ്ങളെ തടയാന്‍ ആഹ്വാനം ചെയ്തതെന്നും യുജീന്‍ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്നും മന്ത്രിമാര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ ഫാദർ യുജീന്‍ പേരേരയ്ക്ക് ഏതിരെ കലാപത്തിന് ആഹ്വാനം ചെയ്തത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു.  റോഡ് ഉപരോധിച്ച മത്സ്യത്തൊഴിലാളികൾക്കെതിരെയും കേസുണ്ട്. മുതലപ്പൊഴി അപകടത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിൻറെ പേരിൽ ലത്തീൻ സഭാ വികാരി ജനറലിനെതിരെ കേസ് എടുത്തതിൽ തർക്കം വലിയ പ്രതിഷേധമാണ് ഉയർന്നത്.സർക്കാറിന്റെ തിരക്കഥ അനുസരിച്ചാണ് കേസെന്ന് വികാരി ജനറൽ യൂജിൻ പെരേര കുറ്റപ്പെടുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in