സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷം പങ്കുവെക്കുന്ന അനൂപ്
സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷം പങ്കുവെക്കുന്ന അനൂപ്

ആ ഭാഗ്യശാലി അനൂപ് ; 25 കോടി ശ്രീവരാഹം സ്വദേശിക്ക്

ഇന്നലെ വൈകിട്ടാണ് അനൂപ് ടിക്കറ്റെടുത്തത്
Updated on
1 min read

ഇത്തവണത്തെ ഓണം ബംപർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. TJ 750605 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പഴവങ്ങാടിയിൽ ഭഗവതി ഏജന്‍സിയിൽ നിന്ന് അനൂപ് ടിക്കറ്റ് എടുത്തത്.

സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷം പങ്കുവെക്കുന്ന അനൂപ്
ഓണം ബംപർ ഒന്നാം സമ്മാനം തിരുവനന്തപുരം പഴവങ്ങാടിയില്‍ വിറ്റ TJ 750605 ടിക്കറ്റിന് ; രണ്ടാം സമ്മാനം പാലായില്‍

സാമ്പത്തിക ബാധ്യതകൾ തീർക്കാനും ബുദ്ധിമുട്ടുന്ന ബന്ധുക്കളെ സഹായിക്കാനും തുക ഉപയോഗിക്കുമെന്ന് അനൂപ് പറഞ്ഞു. എല്ലാ വർഷവും ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തവണ ടിക്കറ്റ് എടുക്കുന്നതിന് കൈയ്യില്‍ ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആദ്യം ടിക്കറ്റ് എടുത്തിരുന്നില്ല. ഭാര്യയുടെ കുടുക്ക പൊട്ടിച്ചാണ് ടിക്കറ്റിനുള്ള പണം എടുത്തത്. അതിനാലാണ് ടിക്കറ്റ് എടുക്കാന്‍ വൈകിയതെന്നും അനൂപ് പറഞ്ഞു. അടുത്ത ആഴ്ച ജോലിക്കായി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു അനൂപ്. അനൂപിന്റെ സഹോദരി സുജയ ലോട്ടറി ഏജന്റ്‌ ആണ്.

logo
The Fourth
www.thefourthnews.in