'പ്രതിഷേധങ്ങളും അന്വേഷണവും ഒരുപോലെ മുന്നോട്ട് പോകട്ടെ': രാജിയില്ലെന്ന് ആര്യാ രാജേന്ദ്രൻ

'പ്രതിഷേധങ്ങളും അന്വേഷണവും ഒരുപോലെ മുന്നോട്ട് പോകട്ടെ': രാജിയില്ലെന്ന് ആര്യാ രാജേന്ദ്രൻ

ഇപ്പോൾ നടക്കുന്ന സമരങ്ങൾക്ക് ജനപിന്തുണയില്ലെന്ന് മേയർ
Updated on
1 min read

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ രാജി വെയ്ക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. സമരങ്ങൾ സ്വാഭാവികമാണ്, അത് നടക്കുന്നതിൽ പ്രശ്നമില്ല. ജനങ്ങളുടെയും കൗൺസിലർമാരുടെയും പിന്തുണ ഉള്ളിടത്തോളം കാലം മേയറായി തുടരുക തന്നെ ചെയ്യുമെന്നും മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. തനിക്ക് പറയാനുള്ളത് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്. പ്രതിഷേധവും അന്വേഷണവും ഒരുപോലെ മുന്നോട്ട് പോകട്ടെ. ഇപ്പോൾ നടക്കുന്ന സമരങ്ങൾക്ക് ജനപിന്തുണയില്ലെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.

സമരങ്ങൾക്ക് ജനപിന്തുണയില്ലെന്ന് മേയർ

രാജി എന്നത് പ്രതിപക്ഷ്ത്തിന്റെ ബാലിശമായ ആവശ്യമാണ്. സമരങ്ങൾ നടത്തുന്നതിൽ തെറ്റില്ല എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ പാടില്ല. പ്രതിഷേധത്തിന്റെ തീവ്രത ദിനംപ്രതി കുറഞ്ഞു വരികയാണ്. രാജി വെയ്ക്കണമെന്ന് പറയുന്ന പ്രതിപക്ഷം തന്നെ കൗൺസിലിലെ ഓരോ ആവശ്യങ്ങൾക്കായി തന്നെ സമീപിക്കുന്നുണ്ട്. തന്റെ സേവനം മതിയായെങ്കിൽ പിന്നെ കൗൺസിലിലെ കാര്യങ്ങൾ സ്വയം നോക്കിക്കൊള്ളാം എന്ന് പറയാത്തതെന്തെന്നും ആര്യ.

മഹിളാ കോൺഗ്രസിന്റെ പ്രതിഷേധത്തിൽ ഉയർന്ന മോശം പരാമർശം കോൺഗ്രസിന്റെ സംസ്കാരം

കത്ത് വിഷയത്തില്‍ മുഖ്യമന്ത്രിക്ക് താൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായുള്ള എല്ലാ നടപടികളെല്ലാം ഉണ്ടാകണമെന്നും അതിനോട് പരിപൂർണമായി സഹകരിക്കുകയും ചെയ്യും. അതേസമയം കേസ് രജിസ്റ്റർ ചെയ്യാത്തതിനെ കുറിച്ചുള്ള ഹൈക്കോടതിയുടെ വിമർശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കോടതി കത്തയച്ചു എന്ന് പറയുന്നുണ്ട്. എന്നാൽ തന്റെ കയ്യിൽ കിട്ടിയിട്ടിട്ടില്ല. കിട്ടുന്ന മുറയ്ക്ക് കത്തിൽ പറയുന്ന വിഷയങ്ങൾ പരിശോധിക്കും. കൂടാതെ കത്ത് വിഷയത്തെ സംബന്ധിച്ച് ചർച്ചകൾ നടത്താൻ അടുത്ത ദിവസങ്ങളിലായി കൌൺസിൽ യോഗം വിളിക്കുമെന്ന് മേയർ പറഞ്ഞു.

മഹിളാ കോൺഗ്രസിന്റെ പ്രതിഷേധത്തിൽ ഉയർന്ന മോശം പരാമർശം കോൺഗ്രസിന്റെ സംസ്കാരമാണ്. അതിന്റെ നിയമ വശങ്ങൾ പരിശോധിക്കുകയാണ്. താനോ, പിന്തുണയ്ക്കുന്ന കൗൺസിലർമാരോ അനധികൃതമായി പൈസ സമ്പാദിച്ചു എന്ന് തെളിയിക്കാനാകുമോ എന്നും ആര്യാ രാജേന്ദ്രൻ വെല്ലുവിളിച്ചു.

logo
The Fourth
www.thefourthnews.in