ഇന്ദ്രൻസ്
ഇന്ദ്രൻസ്

സ്ത്രീ സമത്വം ആവശ്യപ്പെടുന്നവര്‍ സ്ത്രീ പുരുഷനും എത്രയോ മുകളിലാണെന്ന് തിരിച്ചറിയാത്തവര്‍; WCCക്കെതിരെ ഇന്ദ്രൻസ്

WCC ഇല്ലായിരുന്നെങ്കിൽ ആക്രമിക്കപ്പെട്ട നടിക്ക് കൂടുതൽ പിന്തുണ കിട്ടുമായിരുന്നുവെന്നും ഇന്ദ്രൻസ്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങൾ
Updated on
1 min read

സ്ത്രീ സമത്വം ആവശ്യപ്പെടുന്നവര്‍ സ്ത്രീ പുരുഷനും എത്രയോ മുകളിലാണെന്ന് തിരിച്ചറിയാത്തവരാണെന്ന് നടന്‍ ഇന്ദ്രന്‍സ് . ദ ന്യൂ ഇന്ത്യൻ ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ വിവാദ പരാമര്‍ശം നടത്തിയത്. നടിയെ അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട സംഘടനയായ WCCയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈ സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു . ഈ സംഘടന ഇല്ലായിരുന്നുവെങ്കില്‍ കുറച്ചധികം പേര്‍ പിന്തുണയുമായി രംഗത്തെത്തുമായിരുന്നുവെന്നും താരം വ്യക്തമാക്കി . സിനിമ മേഖല സമൂഹത്തിന്റെ ഒരു ഭാഗമാണെന്നും സമൂഹത്തിലുള്ള എല്ലാം പ്രശ്നങ്ങളും സിനിമാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ടെന്നും നടന്‍ തുറന്നടിച്ചു . നിരന്തരം സ്ത്രീകള്‍ സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം . പ്രശ്‌നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു .

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനായി പ്രഖ്യാപിക്കുക?

ഇന്ദ്രന്‍സ്

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും . സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനായി പ്രഖ്യാപിക്കുക എന്നുമായിരുന്നു ഇന്ദ്രന്‍സിന്‍റെ പ്രതികരണം .ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാൽ തനിക്കത് വലിയ ഞെട്ടലുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം അക്രമിക്കപ്പെട്ട നടിയുമായി താന്‍ നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ടെന്നും അവർ തനിക്ക് മകളെ പോലെയാണെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

ഈ സംഭവത്തോടെ മലയാള സിനിമാ മേഖലയില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും ഒരു തരത്തില്‍ പരസ്പരം വിശ്വാസമില്ലാത്ത അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും ഇന്ദ്രന്‍സ് വിശദീകരിച്ചു . ഹോം സിനിമ ഇറങ്ങിയപ്പാഴാണ് ദിലീപുമായി അവസാനമായി സംസാരിച്ചത്.പക്ഷേ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെയും സംസാരിച്ചിട്ടില്ല

ധാരാളം അപകര്‍ഷതാ ബോധമുള്ള വ്യക്തിയാണ് താനെന്നും എത്രയോ സിനിമകളില്‍ അഭിനയിച്ചിട്ടും 'കുടക്കമ്പി' എന്ന പേര് മാറിയില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു . അതേ സമയം ഇന്നത്തെ തലമുറ ഇത്തരം വിളികളിലെ തെറ്റും ശരിയും മനസിലാക്കുന്നുണ്ട്. പഴയകാലത്ത് ഇത് സ്വാഭാവികമായിരുന്നു എന്നാല്‍ ഇന്ന് ഇത് ശാരീരിക അവഹേളനമാണെന്ന് തിരിച്ചറിയുന്നുണ്ട്.വസ്ത്രാലങ്കാര മേഖലയിലെ അനുഭവങ്ങളും അതിനു ശേഷമുള്ള സിനിമാഭിനയവും അഭിമുഖത്തില്‍ ചര്‍ച്ചയായി .

logo
The Fourth
www.thefourthnews.in