യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യം: മൂന്ന് പേർ കൂടി അറസ്റ്റില്‍

യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യം: മൂന്ന് പേർ കൂടി അറസ്റ്റില്‍

കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി
Updated on
1 min read

കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ മൂന്ന് പേർ കൂടി അറസ്റ്റില്‍. തെക്കേപ്പുറം സ്വദേശി നൗഷാദ്, ആറങ്ങാടി സ്വദേശി സായ സമീർ, 17 വയസ് പ്രായമുള്ള ഒരാൺകുട്ടി എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിൽ ആയവരുടെ എണ്ണം എട്ടായി. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പൂർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിലാണ് കേസിനാധാരാമായ സംഭവം.

മുദ്രാവാക്യം വിളിച്ചയാൾ ഉൾപ്പെടെ അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുൾ സലാം, ഷെരീഫ്, ആഷിർ, അയൂബ്, മുഹമ്മദ്‌ കുഞ്ഞി എന്നിവരാണ് മുൻപ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തൽ, അന്യായമായി സംഘംചേരൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യം: മൂന്ന് പേർ കൂടി അറസ്റ്റില്‍
യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം; മുന്നൂറോളം പേർക്കെതിരെ കേസ്, പ്രവർത്തകനെ പുറത്താക്കി

സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേര്‍ പങ്കെടുത്ത റാലിയില്‍ പ്രകോപനവും വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം വിളി ഉയരുകയായിരുന്നു. പ്രകോപനകരമായ രീതിയില്‍ അബ്ദുൽ സലാം എന്ന പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിച്ചു കൊടുക്കുമ്പോള്‍ മറ്റുള്ളവര്‍ അത് ആവേശത്തോടെ ഏറ്റുവിളിക്കുകയായിരുന്നു.

മുദ്രാവാക്യം വിളിച്ച് നല്‍കിയാളെ പര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു

മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് ഫൈസല്‍ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി നടന്നത്. റാലിയില്‍ പ്രകോപനകരവും മതവിദ്വേഷം പരത്തുന്നതുമായ മുദ്രാവാക്യം വിളിച്ചതിനെതിരെ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നല്‍കിയ പരാതിയിലാണ് ഹോസ്ദുര്‍ഗ് പോലീസ് കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കെതിരെ കേസെടുത്തത്. മുദ്രാവാക്യം വിളിച്ച് നല്‍കിയാളെ പര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

logo
The Fourth
www.thefourthnews.in