ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നു  പേര്‍ കസ്റ്റഡിയില്‍, പിടിയിലായത് ചാത്തന്നൂര്‍ സ്വദേശികള്‍

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നു പേര്‍ കസ്റ്റഡിയില്‍, പിടിയിലായത് ചാത്തന്നൂര്‍ സ്വദേശികള്‍

കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് സൂചന
Updated on
1 min read

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. ചാത്തന്നൂര്‍ സ്വദേശികളായ മൂന്നു പേരെ തെങ്കാശി പുളിയറയില്‍ നിന്ന് കൊല്ലം എസ്പിയുടെ സ്‌ക്വാഡാണ് പിടികൂടിയത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു കുടുംബത്തിലെ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് സൂചന.

സംഭവം നടന്ന് അഞ്ചു ദിവസത്തിനുശേഷമാണ് പ്രതികളെ പിടികൂടുന്നത്. ഇവരെ അടൂര്‍ കെഎപി ക്യാമ്പിലെത്തിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ഓയൂരില്‍നിന്ന് ആറു വയസുകാരിയെ ജ്യേഷ്ഠനൊപ്പം ട്യൂഷനു പോകുംവഴി കഴിഞ്ഞ 27ന് വൈകിട്ട് 4.30ഓടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. പിന്നാലെ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് 10 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു സ്ത്രീ വിളിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണില്‍നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തിയിരുന്നു. കടയില്‍ എത്തിയ പുരുഷനും സ്ത്രീയും ഫോണ്‍ വാങ്ങി വിളിക്കുകയായിരുന്നെന്നും ഓട്ടോറിക്ഷയില്‍ വന്ന അവര്‍ അതില്‍തന്നെ തിരിച്ചുപോയെന്നും വ്യാപാരി പോലീസിന് മൊഴി നല്‍കിയിരുന്നു.

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നു  പേര്‍ കസ്റ്റഡിയില്‍, പിടിയിലായത് ചാത്തന്നൂര്‍ സ്വദേശികള്‍
യെമനിലേക്കുള്ള യാത്ര സുരക്ഷിതമല്ല; നിമിഷപ്രിയയുടെ അമ്മയോട് കേന്ദ്രസര്‍ക്കാര്‍

കാണാതായി 19 മണിക്കൂറിനുശേഷം 28ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുകയായിരുന്നു. ലഭിച്ച വിവരങ്ങള്‍വച്ച് പ്രതികളുടെ രേഖാചിത്രവും പോലീസ് തയാറാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in