കല്ലാറില്‍ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനം
കല്ലാറില്‍ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനം

കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട പോലീസുകാരനടക്കം മൂന്ന് പേര്‍ മരിച്ചു

സംഘത്തിലെ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍
Updated on
1 min read

തിരുവനന്തപുരം വിതുര കല്ലാറില്‍ വിനോദസഞ്ചാരത്തിനെത്തിയ മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

കല്ലാര്‍ വട്ടക്കയത്താണ് അപകടമുണ്ടായത്. ഒരു സ്ത്രീയും 12 വയസുകാരിയുമടങ്ങുന്ന ബന്ധുക്കളുടെ ഒരു സംഘമാണ് കല്ലാറിലെത്തിയത്. കുട്ടി കുളിക്കുന്നതിനിടെ കല്ലാറിലെ കയത്തില്‍പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവര്‍ ഒഴുക്കില്‍പ്പെട്ടു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ച് പേരേയും കരയ്ക്കെത്തിച്ചെങ്കിലും മൂന്ന് പേര്‍ മരിച്ചിരുന്നു.

സ്ത്രീയും പെണ്‍കുട്ടിയും ഗുരുതരാവസ്ഥയിലാണ്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണ് കല്ലാറിലെ വട്ടക്കയം. ഇവിടെ കുളിക്കരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് മുഖവിലയ്ക്കെടുക്കാറില്ല. വിനോദ സഞ്ചാരികള്‍ പലപ്പോഴും അപകടത്തില്‍പെടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in