നരബലി നടത്തിയ പ്രതികള്‍
നരബലി നടത്തിയ പ്രതികള്‍

ഇലന്തൂരിലെ നരബലി; മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു

നരബലി കേസിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി
Updated on
1 min read

ഇലന്തൂരിലെ നരബലി കേസിൽ മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇലന്തൂർ സ്വദേശി ഭഗവല്‍‍ സിങ് ഭാര്യ ലൈല ,മുഹമ്മദ് ഷാഫി എന്നിവരെയാണ് ഈ മാസം 24 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടത് . കേസിൽ സമഗ്ര അന്വേഷണം നടത്തുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

അതേസമയം, നരബലിയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ അഞ്ച് വർഷത്തിനിടെയുണ്ടായ തിരോധാനങ്ങള്‍ പുനരന്വേഷിക്കും. 2017 മുതല്‍ ജില്ലയില്‍ നിന്ന് 12 സ്ത്രീകളെയാണ് കാണാതായത്. മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആറന്മുള പോലീസ് സ്റ്റേഷനിലാണ്. സംഭവങ്ങള്‍ക്ക് നരബലി കേസുമായി ബന്ധമുണ്ടോയെന്ന് വിശദമായി പരിശോധിക്കാനാണ് തീരുമാനം.

നരബലി നടത്തിയ പ്രതികള്‍
ഇലന്തൂരിലെ നരബലി: പത്തനംതിട്ടയിലെ തിരോധാനക്കേസുകളും പുനരന്വേഷിക്കും

കൊച്ചി നഗര പരിധിയിലെ 14 തിരോധാന കേസുകളും അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ എ എസ് പി അനൂജ് പാലിവാളായിരിക്കും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി വിജയ് സാക്കറെയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. കേസിന്റെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ സംഘത്തിന്റെ തലവൻ.

നരബലി നടത്തിയ പ്രതികള്‍
ഇലന്തൂരിലെ നരബലി; പത്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെടുത്തു, റോസ്‌ലിയുടെ മൃതദേഹം കണ്ടെത്താന്‍ തിരച്ചില്‍

ഒക്ടോബർ 11നാണ് ഐശ്വര്യലബ്ധിക്കെന്ന പേരില്‍ ഇലന്തൂരിലെ ദമ്പതികളും ഏജന്റും ചേർന്ന് രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നത്. കടവന്ത്രയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പത്മ(52), തൃശൂർ സ്വദേശി റോസ്‍ലിന്‍(49) എന്നിവരാണ് കൊല്ലപ്പെട്ടത്.

logo
The Fourth
www.thefourthnews.in