കസ്റ്റഡിയിലെടുത്തയാളുടെ മരണം; ഹില്‍പാലസ് എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍, അന്വേഷണം ക്രൈംബ്രാഞ്ചിന്

കസ്റ്റഡിയിലെടുത്തയാളുടെ മരണം; ഹില്‍പാലസ് എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍, അന്വേഷണം ക്രൈംബ്രാഞ്ചിന്

കസ്റ്റഡി മരണമാണെന്നും കാരണക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം
Updated on
1 min read

തൃപ്പൂണിത്തുറയില്‍ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചതില്‍ പോലീസിനെതിരെ നടപടി. ഹില്‍പാലസ് എസ് ഐ ജിമ്മി ജോസിനെ സസ്പെന്‍ഡ് ചെയ്തു. മരിച്ച മനോഹരനെ മര്‍ദിച്ചിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല.

കസ്റ്റഡിയിലെടുത്തയാളുടെ മരണം; ഹില്‍പാലസ് എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍, അന്വേഷണം ക്രൈംബ്രാഞ്ചിന്
കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു; പോലീസ് മർദനമെന്ന് ആരോപണം

ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. നിര്‍മാണത്തൊഴിലാളിയായ എറണാകുളം ഇരുമ്പനം സ്വദേശി മനോഹരനാണ് മരിച്ചത്. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനിലെത്തി അധികം വെെകാതെ കുഴഞ്ഞ് വീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പോലീസ് വിശദീകരിക്കുന്നു.

എന്നാല്‍ മനോഹരനെ പോലീസ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചത് കണ്ടതായാണ് ദൃക്സാക്ഷികളുടെ മൊഴി . ‘കൈകാണിച്ചാൽ നിനക്കെന്താടാ വണ്ടി നിർത്തിയാൽ’ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്ന് ഇവര്‍ പറയുന്നു. തുടർന്ന് വണ്ടിയിൽ കയറ്റി ഹില്‍പാലസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും ദൃക്സാക്ഷികളായ നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷമാണ് മനോഹരന്‍ കുഴഞ്ഞുവീണ് മരിച്ചത്.

മനോഹരന് ആരോഗ്യപ്രശന്ം ഇല്ലായിരുന്നെന്ന് കുടുംബം പറയുന്നു. കസ്റ്റഡി മരണമാണെന്നും കാരണക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പോലീസ് മേധാവിക്കുള്‍പ്പെടെ കുടുംബം പരാതി നല്‍കി. മനോഹരന്റെ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധിച്ചു.

logo
The Fourth
www.thefourthnews.in