കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപറേഷൻ റവന്യൂ  ഇൻസ്‌പെക്ടർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപറേഷൻ റവന്യൂ ഇൻസ്‌പെക്ടർ പിടിയിൽ

കണിമംഗലം സ്വദേശിയിൽ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്
Updated on
1 min read

കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർ നാദിർഷ വിജിലൻസ് പിടിയിൽ. കണിമംഗലം സ്വദേശിയിൽ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപറേഷൻ റവന്യൂ  ഇൻസ്‌പെക്ടർ പിടിയിൽ
ലക്ഷങ്ങൾക്കൊപ്പം വിജിലന്‍സ് പിടിച്ചെടുത്തതില്‍ തേനും പുളിയും; കൈക്കൂലിക്കേസിൽ വില്ലേജ് അസിസ്റ്റന്റ് റിമാന്‍ഡില്‍

അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കോർപ്പറേഷൻ കണിമംഗലം മേഖല ഓഫീസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ റവന്യൂ ഇൻസ്‌പെക്ടറായ നാദിർഷ സ്ഥലം പരിശോധന പൂർത്തിയാക്കിയിരുന്നു. എന്നാൽ ഉടമസ്ഥാവകാശം മാറ്റുന്നതിന് 2000 രൂപ നൽകണമെന്ന് നാദിർഷ ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ പനമുക്ക് കൗൺസിലർ രാഹുലിനെ വിവരം അറിയിക്കുകയായിരുന്നു.

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപറേഷൻ റവന്യൂ  ഇൻസ്‌പെക്ടർ പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ

റവന്യൂ ഇൻസ്‌പെക്ടർ ആവശ്യപ്പെട്ട 2000 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ പരാതിക്കാരൻ കൗൺസിലർ രാഹുലിന്റെ നിർദേശാനുസരണം വിജിലൻസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഫിനോൾഫ്തലിൻ പുരട്ടി വിജിലൻസ് നൽകിയ നോട്ടാണ് പരാതിക്കാരൻ നാദിർഷയ്ക്ക് നൽകിയത്. പണം നാദിർഷ സ്വീകരിക്കുന്ന സമയം ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.

logo
The Fourth
www.thefourthnews.in