വാനിൽ വർണ വിസ്മയം തീർത്ത് പൂരം വെടിക്കെട്ട്
ഫോട്ടോ: അജയ് മധു

വാനിൽ വർണ വിസ്മയം തീർത്ത് പൂരം വെടിക്കെട്ട്

സ്‌പെഷ്യൽ ഇനങ്ങളോടൊപ്പം പരമ്പരാഗത ശൈലിക്ക്‌ ഊന്നൽ നൽകിയ വെടിക്കെട്ട് വിസ്മയം
Updated on
1 min read

പൂരപ്രേമികളുടെ മനം നിറച്ച് വാനിൽ വർണ വിസ്മയം തീർത്ത് തൃശൂർ പൂരം വെടിക്കെട്ട്. പുലർച്ചെ 4.31ന് തിരുവമ്പാടി വിഭാഗവും പിന്നാലെ 5.11ന് പാറമേക്കാവ് വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തി. തേക്കിൻകാട് മൈതാനത്തിന് മുകളിലെ ആകാശം വർണ വിസ്മയങ്ങൾ കൊണ്ട് പ്രകാശപൂരിതമായി.

ഫോട്ടോ: അജയ് മധു

വൈകുന്നേരം കുടമാറ്റം അവസാനിച്ചതോടെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലായിരുന്നു പൂരപ്രേമികൾ. മൂടിക്കെട്ടിയ അന്തരീക്ഷം മഴയുടെ ആശങ്കയുണ്ടാക്കിയെങ്കിലും മഴ മാറി നിന്നത് ദേവസ്വങ്ങൾക്കും വെടിക്കെട്ട് പ്രേമികൾക്കും ആശ്വാസമായി.

ഫോട്ടോ: അജയ് മധു

ഓലയിൽനിന്ന്‌ തുടങ്ങി, പടർന്നു പന്തലിച്ച്‌ ഗുണ്ട്‌, ഡൈന, കുഴിമിന്നൽ തുടങ്ങിയവയുടെ ശക്തിയിൽ ആകാശമൊരു അഗ്നിഗോളമായി മാറി. സ്‌പെഷ്യൽ ഇനങ്ങളോടൊപ്പം പരമ്പരാഗത ശൈലിക്ക്‌ ഊന്നൽ നൽകിയാണ്‌ ഇരുകൂട്ടരും അമിട്ടുകൾ ഒരുക്കിയത്‌.

തേക്കിന്‍കാട് മൈതാനത്തെ വര്‍ണാഭമാക്കിയായിരുന്നു പൂരം കുടമാറ്റവും. വടക്കുംനാഥന്റെ മുന്നില്‍ 30 ഗജ വീരന്മാർ നിരന്നു നിന്നാണ് കുടമാറ്റത്തിന് ആരംഭം കുറിച്ചത്. വര്‍ണാഭമായ കാഴ്ച കാണാന്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. 50ലധികം കുടകളുയർത്തിയാണ് തിരുവമ്പാടിയും പാറമേക്കാവും കാണികളെ ആവേശത്തിലെത്തിച്ചത്. ഗുരുവായൂര്‍ നന്ദനാണ് പാറമേക്കാവിന്റെ തിടമ്പേറ്റിയത്. തിരുവമ്പാടിയുടെ തിടമ്പേറ്റിയത് തിരുവമ്പാടി ചന്ദ്ര ശേഖരനാണ്.

logo
The Fourth
www.thefourthnews.in