ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്; നേരിട്ട് വിശദീകരിക്കാന്‍ വിസിമാര്‍ക്ക് നല്‍കിയ സമയം നാളെ അവസാനിക്കും

വിസിമാരുടെ മറുപടി കൂടി പരിശോധിച്ചായിരിക്കും തുടര്‍ നടപടി
Updated on
1 min read

രാജിവയ്ക്കില്ലെന്ന് നിലപാടെടുത്ത ഒന്‍പത് വിസിമാര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയപരിധി നാളെ അവസാനിക്കും. നേരിട്ട് വിശദീകരണമറിയിക്കാനാണ് നവംബര്‍ ഏഴുവരെ സമയം അനുവദിച്ചിരുന്നത്. ഈമാസം മൂന്നുവരെയായിരുന്നു കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയം. എന്നാല്‍ നേരിട്ട് വിശദീകരണം നല്‍കാനായി നാല് ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു. ഇതുവരെ അഞ്ച് വിസിമാരാണ് രാജിവയ്ക്കില്ലെന്ന് അറിയിച്ച് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയിട്ടുള്ളത്. നാളെ തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന ഗവർണർ വിസിമാർ നല്‍കിയ മറുപടി കൂടി പരിശോധിച്ചാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

കണ്ണൂര്‍, കേരള, എംജി, കാലിക്കറ്റ്, ഫിഷറീസ്, മലയാളം, കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കാലടി സംസ്‌കൃത സര്‍വകലാശാല, കുസാറ്റ് സര്‍വകലാശാലകളിലെ വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. രാജി വെയ്ക്കില്ലെന്ന് വിസിമാര്‍ നിലപാടെടുത്തതോടെ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയായിരുന്നു.

അതേസയമം ഗവര്‍ണര്‍ക്കെതിരെയുള്ള നടപടികള്‍ കടുപ്പിക്കാനാണ് സിപിഎം നീക്കം. ഇതിന്റെ ഭാഗമായി ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് സൂചന. ബില്ല് സഭയില്‍ വെയ്ക്കാതെ ഓര്‍ഡിനന്‍സായി അവതിരിപ്പിക്കും. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിച്ച് നിയമ പോരാട്ടം തുടരാനാണ് തീരുമാനം.

logo
The Fourth
www.thefourthnews.in