ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: കേസിന്റെ നാള്‍വഴികള്‍

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: കേസിന്റെ നാള്‍വഴികള്‍

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ ഇന്ന് വിധിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ
Updated on
1 min read

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുശേഷം, ഇന്ന് വിധിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ലോകായുക്ത രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായതോടെ കേസ് ഫുൾ ബെഞ്ചിന് വിട്ടിരിക്കുകയാണ്. മൂന്നംഗ ബെഞ്ച് കേസിൽ വീണ്ടും വാദം കേൾക്കും.

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: കേസിന്റെ നാള്‍വഴികള്‍
മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം; ലോകായുക്തയിൽ ഭിന്നാഭിപ്രായം, കേസ് ഫുൾ ബെഞ്ചിന്

കേസിന്റെ നാൾവഴികൾ ഇങ്ങനെ

27. 07. 2017: ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാൻ മന്ത്രിസഭ തീരുമാനിക്കുന്നു.

04. 10. 2017: കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനത്തിലെ പോലീസുകാരൻ പ്രവീണിന് നിയമാനുസൃതം ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് പുറമേ 20 ലക്ഷം രൂപ കൊടുക്കാൻ മന്ത്രിസഭാ തീരുമാനം.

24. 01. 2018: മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് 8,66,000 രൂപയുടെ സഹായവും എഞ്ചിനീയറിങ് ബിരുദധാരിയായ മകന് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയും നൽകാൻ മന്ത്രിസഭാ തീരുമാനം.

27. 09. 2018: മന്ത്രിസഭയുടെ മേൽപ്പറഞ്ഞ മൂന്ന് തീരുമാനങ്ങൾക്കുമെതിരെ ആർ എസ് ശശികുമാർ ലോകായുക്തയെ സമീപിച്ചു.

14. 01. 2019: വിശദമായ വാദപ്രതിവാദങ്ങൾക്കു ശേഷം പരാതി നിലനിൽക്കുമെന്ന് ലോകായുക്ത കണ്ടെത്തുന്നു. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ജസ്റ്റിസ് പയസ് സി കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്തയുടെ ഫുൾ ബെഞ്ച് വിധിന്യായം പുറത്തിറക്കി.

05. 02. 2022: ലോകായുക്തയിൽ വാദം ആരംഭിച്ചു.

18. 03. 2022: കേസിലെ വാദം അവസാനിച്ചു. കേസ് വിധി പറയാനായി മാറ്റി

20. 03. 2023: വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രഖ്യാപിക്കാത്തതിനെത്തുടർന്ന് ഹർജിക്കാരനായ ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി, ആദ്യഘട്ടം എന്ന നിലയിൽ വാദിയോട് ലോകായുക്തക്ക് തന്നെ പരാതി നൽകാൻ നിർദേശിച്ചു, കേസ് ഏപ്രിൽ മൂന്നിലേക്ക് പോസ്റ്റ് ചെയ്തു.

23. 03. 2023: വേനൽക്കാല അവധി ആരംഭിക്കുന്നതിനു മുൻപ് വിധി പറയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ നിർദേശാനുസരണം ഹർജിക്കാരൻ വീണ്ടും ലോകായുക്തയെ സമീപിക്കുന്നു.

31. 03. 2023: രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായതോടെ കേസ് ഫുൾ ബെഞ്ചിന് വിട്ടു. മൂന്നംഗ ബെഞ്ച് കേസിൽ വീണ്ടും വാദം കേൾക്കും. തീയതി പിന്നീട് പ്രഖ്യാപിക്കും.

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: കേസിന്റെ നാള്‍വഴികള്‍
മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുകളില്‍ തൂങ്ങുന്ന വാള്‍: എന്താണ് ലോകായുക്ത കേസ്?
logo
The Fourth
www.thefourthnews.in