ഏകീകൃത കുര്‍ബാന തര്‍ക്കം;
എറണാകുളം ബസലിക്ക പള്ളിയില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്ന് 
ഹൈക്കോടതി

ഏകീകൃത കുര്‍ബാന തര്‍ക്കം; എറണാകുളം ബസലിക്ക പള്ളിയില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനുള്ള പോലീസ് സംരക്ഷണം തുടരണമെന്ന് കോടതി
Updated on
1 min read

എറണാകുളം എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ ക്രമസമാധാനം ഉറപ്പാക്കാൻ പോലീസിന് ഹൈക്കോടതി നിർദേശം. പള്ളിയുടെ അകത്തും പുറത്തും ക്രമസമാധാനം ഉറപ്പുവരുത്തണം. ബിഷപ്പ് ആൻഡ്രുസ് താഴത്തിനുള്ള പോലീസ് സംരക്ഷണ ഉത്തരവ് തുടരണമെന്നും ജസ്റ്റിസ് അനുശിവരാമൻ നിർദേശിച്ചു. സിറോ മലബാർ സഭ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്താണ് പോലീസ് സംരക്ഷണം തേടി ഹർജി നൽകിയത്.

കുർബാന തർക്കത്തിൽ ബിഷപ്പ് ഹൗസിന് മുമ്പിൽ സമരം നടത്തുന്ന അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റ സമിതി എന്നിവരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ്പ് നൽകിയ ഹര്‍ജിയിൽ ജസ്റ്റിസ് അനു ശിവരാമൻ നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഏകീകൃത കുര്‍ബാന തര്‍ക്കം;
എറണാകുളം ബസലിക്ക പള്ളിയില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്ന് 
ഹൈക്കോടതി
ഏകീകൃത കുർബാന തർക്കം; ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

മാർപാപ്പയുടെ നിർദേശ പ്രകാരം സിനഡ് തീരുമാനിച്ച ഏകീകൃത കുർബാനയർപ്പണം നടപ്പാക്കുന്നതിൽ ആർക്കും ഇളവ് നൽകാൻ തനിക്കാവില്ലെന്നും ഇത് അംഗീകരിക്കാതെ വൈദികരുടെയടക്കം നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് ഹൗസിനെ പ്രക്ഷോഭങ്ങളുടെ വേദിയായി ചിലർ മാറ്റിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. ബിഷപ്പ് ഹൗസിലേക്കുള്ള പ്രവേശനം പോലും തടസപ്പെടുത്തുന്ന വിധം നടക്കുന്ന പ്രതിഷേധം തന്റെ ജീവന് ഭീഷണിയുയർത്തുന്നതായും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജി ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

ഏകീകൃത കുര്‍ബാന തര്‍ക്കം;
എറണാകുളം ബസലിക്ക പള്ളിയില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്ന് 
ഹൈക്കോടതി
ഏകീകൃത കുർബാന തർക്കം: എറണാകുളം - അങ്കമാലി അതിരൂപതയുടെ ബസിലിക്ക റെക്ടറെ മാറ്റി
logo
The Fourth
www.thefourthnews.in