സിദ്ദിഖിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കും, വിധി പ്രതികൂലമെങ്കില്‍ കീഴടങ്ങാന്‍ നടന്‍

സിദ്ദിഖിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കും, വിധി പ്രതികൂലമെങ്കില്‍ കീഴടങ്ങാന്‍ നടന്‍

സിദ്ദിഖിനെ ഇതുവരെ കണ്ടെത്താത്തില്‍ പോലീസിനെതിരെ വിരര്‍ശനം ശക്തമാണ്. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ നടന് ഒളിവില്‍ തുടരാന്‍ പോലീസ് അവസരം ഒരുക്കിയെന്ന ആരോപണവും ശക്തമാണ്
Updated on
1 min read

ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ നടന്‍ സിദ്ദിഖിന് ഇന്ന് നിര്‍ണായകം. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്രശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹാജരാകുന്നത്. സംസ്ഥാന സര്‍ക്കാരിനായി അഡീഷല്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയാണ് ഹാജരാകുക. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറും കേരളത്തിനായി ഹാജരാകും. അതിജീവിതക്കായി മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരാകും.

സിദ്ദിഖിന്റെ ജാമ്യാപേക്ഷയെ ശക്തമായ എതിര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘാംഗവും ക്രൈംബ്രാഞ്ച് എസ്പിയുമായ മെറിന്‍ ജോസഫ് ഡല്‍ഹിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. സിദ്ദഖിനെതിരായ തെളിവുകള്‍ അടക്കം നേരിട്ട് കൈമാറിയിട്ടുണ്ട്.

കേസ് തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും ഹൈക്കോടതി വസ്തുതകള്‍ പരിശോധിച്ചില്ലെന്നുമാണ് സിദ്ദിഖ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലോ പോലീസ് സ്‌റ്റേഷനിലോ സിദ്ദിഖിന് കീഴടങ്ങും.

അഭിഭാഷകരുടെ നിര്‍ദേശപ്രകാരം കൊച്ചിയിലെ ഒളിത്താവളത്തില്‍ തന്നെയാണ് സിദ്ദിഖുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ദിഖിനെ ഇതുവരെ കണ്ടെത്താത്തില്‍ പോലീസിനെതിരെ വിരര്‍ശനം ശക്തമാണ്. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുംവരെ നടന് ഒളിവില്‍ തുടരാന്‍ പോലീസ് അവസരം ഒരുക്കിയെന്ന ആരോപണവും ശക്തമാണ്.

സിദ്ദിഖിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കും, വിധി പ്രതികൂലമെങ്കില്‍ കീഴടങ്ങാന്‍ നടന്‍
'വാപ്പയെപ്പോലെ കണ്ട മുഖ്യമന്ത്രി വിശ്വാസവഞ്ചന കാട്ടി, രണ്ടുംകല്‍പിച്ചിറങ്ങിയത് എന്നെ കള്ളനാക്കിയപ്പോള്‍'; രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പിവി അന്‍വര്‍

കഴിഞ്ഞ ദിവസം സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്ന സിദ്ദിഖിന് മൊബൈല്‍ സിം കാർഡും ഇന്റര്‍നെറ്റ് ഡോങ്കിളും എത്തിച്ചു നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം യുവാക്കളുടെ മൊഴി എടുത്തത്.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവില്‍ പോയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എന്നാല്‍ സിദ്ദിഖ് സിം കാര്‍ഡ് മാറിമാറി ഉപയോഗിക്കുന്നുണ്ടെന്നും ഇത് അറിയാനാണ് മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും അന്വേഷണ സംഘം അറിയിച്ചു.

ഒളിവില്‍ പോയതിനുപിന്നാലെ സിദ്ദിഖിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മകന്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴി രേഖപ്പെടുത്തിയതായാണ് വിവരം.

logo
The Fourth
www.thefourthnews.in