'വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും' ; ഇന്ന് വായനാ ദിനം

'വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും' ; ഇന്ന് വായനാ ദിനം

കേരളത്തിലെ ​ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകായ പി എൻ പണിക്കരുടെ ചരമ ദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്
Updated on
2 min read

"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും "

വായനയുടെ മഹാത്മ്യത്തെ ഓർമിക്കുന്ന ദിനമാണിന്ന് - വായനാ ദിനം. വായനാ ദിനത്തിൽ കുഞ്ഞുണ്ണി മാഷിന്റെ ഈ വാക്കുകൾ ഓർക്കാതെ എങ്ങനെ കടന്നു പോകും. കേരളത്തിലെ ​ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകായ പി എൻ പണിക്കരുടെ ചരമ ദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്. വായന മലയാളിയുടെ ജീവിത ശൈലിയാക്കുന്നിൽ വലിയ പങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹം.

വായനയും മലയാളിയും

വാളിനേക്കാൾ മൂർച്ച വാക്കുകൾക്കുണ്ടെന്നാണ് നാം വിശ്വസിക്കുന്നത്. വാക്കുകൾ ഇഴ ചേർത്തു വച്ച പുസ്തക വായനാ ശീലമാണ് മനുഷ്യന്റെ ഭൗതിക നിലവാരം വർധിപ്പിക്കുക. ഒരു നല്ല പുസ്തകം മികച്ച സുഹൃത്താണെന്ന് പറഞ്ഞു കേൾക്കാറുണ്ട്. കാലം എത്ര മാറിയാലും വായനയുടെ പ്രസക്തി അവസാനിക്കുന്നില്ല. ഓരോ കാലഘട്ടത്തിലേയും സാഹചര്യങ്ങൾക്കനുസരിച്ച് വായനയുടെ രീതികളിലും മാറ്റം വന്നേക്കാം .

ഒരു കാലത്ത് വീടിനടുത്തുള്ള ചെറിയ ലൈബ്രറികളിലൂടെയായിരുന്നു പുസ്തകങ്ങളെ വായനക്കാർ പരിചയപ്പെട്ടത്. ലൈബ്രറിയിലെ പരിമിതമായ സൗകര്യങ്ങളിലും വായന വളർത്താൻ ഇത്തരം ലൈബ്രറികൾ വഹിച്ച പങ്കു വളരെ വലുതാണ്. അവിടെയെത്തുന്ന പുസ്തകങ്ങളിലൂടെയാണ് ദൃശ്യമാധ്യമങ്ങൾക്ക് മുൻപുള്ള ലോകത്തെ മലയാളി പരിചയപ്പെടുന്നത്. ലോകം പിന്നീടും ഒരുപാട് മാറി. ലൈബ്രറികൾക്ക് നമ്മുടെ ജീവിതത്തിലെ സ്ഥാനം കുറഞ്ഞു വന്നു. പുസ്തകങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കാൻ തുടങ്ങി. വായനയും സ്ക്രീനിലേക്ക് ഒതുങ്ങി. വിവര സാങ്കേതിക വിദ്യയുടെ വളർച്ച എല്ലാ വിവരങ്ങളേയും വിരലിനപ്പുറമെത്തിച്ചപ്പോൾ പുസ്തക താളിലൂടെ അറിവ് തിരഞ്ഞ ശീലം മലയാളികളും മറന്നു.

വായനയിലേക്ക് നയിച്ച പി. എൻ പണിക്കർ

ആലപ്പുഴ ജില്ലയിലെ നിലമ്പേരൂരിൽ ജനിച്ച് അധ്യാപകനായി മാറിയ പി എൻ പണിക്കരുടെ ചരമ ദിനം കേരളത്തിൽ വർഷങ്ങളായി വായനാദിനമായി ആചരിച്ചിരുന്നു. എന്നാൽ രാജ്യമാകെ ജൂലൈ 19 ന് വായനാദിനമായി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് 2017 ലാണ്. കേരള ​ഗ്രന്ഥശാല പ്രസ്താനത്തിന്റെ നായകനെന്നാണ് പി എൻ പണിക്കർ അറിയപ്പെടുന്നത്.

1926 ൽ ജന്മ നാട്ടിൽ സനാതന ധർമം എന്ന ഗ്രന്ഥശാല സ്ഥാപിച്ച് വായന യാത്ര തുടങ്ങിയ പി എൻ പണിക്കരുടെ പ്രവർത്തനങ്ങളുടെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം രൂപംകൊണ്ടത്. കേന്ദീകൃത സംവിധാനമില്ലാതെ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് ഗ്രന്ഥശാലകളെ കേരള ഗ്രന്ഥശാല സംഘത്തിന് കീഴിൽ കൊണ്ടു വരാനും അദ്ദേഹത്തിന്റ പ്രവർത്തനം ഫലം കണ്ടു. അങ്ങനെയാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്ട് ഗവണ്മെന്റ് 1889 ൽ പാസായത്. വായനയെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന അദ്ദഹത്തിന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമാണ് ഇന്നും സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ ലൈബ്രറികൾ.

logo
The Fourth
www.thefourthnews.in