കള്ളുഷാപ്പുകളുടെ വില്‍പന ലേലം ഇനി ഓണ്‍ലൈനിൽ; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

കള്ളുഷാപ്പുകളുടെ വില്‍പന ലേലം ഇനി ഓണ്‍ലൈനിൽ; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

കേരള ഡിജിറ്റല്‍ സര്‍വകലാശാല സമര്‍പ്പിച്ച രൂപ രേഖ സര്‍ക്കാര്‍ അംഗീകരിച്ചു
Updated on
1 min read

സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ വില്‍പന ലേലം ഓണ്‍ലൈനാക്കാൻ സര്‍ക്കാര്‍ അനുമതി. എക്സൈസ് വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കള്ളുഷാപ്പുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ സങ്കീര്‍ണതയും വില്‍പനയുമായി ബന്ധപ്പെട്ട നടപടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കള്ളുഷാപ്പുകളുടെ വില്‍പന ഓണ്‍ലൈനാക്കുന്നത് സംബന്ധിച്ച് കേരള ഡിജിറ്റല്‍ സര്‍വകലാശാല സമര്‍പ്പിച്ച രൂപ രേഖ സര്‍ക്കാര്‍ അംഗീകരിച്ചു. സി ഡാക്കിലെയും ഐടി മിഷനിലേയും വിദഗ്ധരും എകൈ്‌സെസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതിയാണ് കേരള ഡിജിറ്റല്‍ സര്‍വകലാശാല സമര്‍പ്പിച്ച രൂപ രേഖയ്ക്ക് അംഗീകാരം നല്‍കിയത്.

വലിയ ഹാളുകൾ വാടകയ്ക്കെടുത്താണ് നിലവില്‍ ലേലം നടത്തുന്നത്. ഹാൾ കണ്ടെത്തുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും വലിയ തുക ചെലവാകുന്നുണ്ട്. വില്‍പ്പന ലേലം ഓണ്‍ലൈന്‍ ആവുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.

അടുത്ത ലേലം മുതല്‍ പൂർണമായി ഓണ്‍ലെെനായിട്ടായിരിക്കും നടപടികള്‍ നടക്കുക. ഓണ്‍ലൈനാക്കുന്നത് വഴി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നയെന്ന നയം നടപ്പിലാക്കാന്‍ സാധിക്കുമെന്നും ഒപ്പം സാമ്പത്തിക ലാഭമുണ്ടാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

logo
The Fourth
www.thefourthnews.in