വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിക്ക് പിന്നിലിടിച്ച് അപകടം; 
9 മരണം

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിക്ക് പിന്നിലിടിച്ച് അപകടം; 9 മരണം

മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്
Updated on
1 min read

തൃശൂര്‍ - പാലക്കാട് ദേശീയപാത വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ച് വന്‍ വാഹനാപകടം. അപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചതായാണ് വിവരം 12 പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ  പലരുടെയും നില ഗുരുതരമാണ്.

പരുക്കേറ്റ  പലരുടെയും നില ഗുരുതരമാണ്.

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൊട്ടാരക്കരയില്‍ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിനെ ഇടിക്കുകയായിരുന്നു. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്.'t

ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക വിവരം.  എല്‍ന ജോസ് ക്രിസ്‌വിന്റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവല്‍, എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ദീപു, അനൂപ്, രോഹിത എന്നിവരാണ് കെഎസ്ആര്‍ടിസിയിലെ യാത്രക്കാര്‍, വിഷ്ണു ആണ് മരിച്ച അധ്യാപകന്‍. പരുക്കേറ്റ 38 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചകിത്സയിലെന്ന് മന്ത്രി എം പി രാജേഷ് അറിയിച്ചു.

41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് ആകെ 48 പേരാണ്. 26  ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളുമാണ് ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം ഇതില്‍ 11 പോരെ തിരിച്ചറിഞ്ഞിട്ടുണ്ട്.  കെഎസ്ആര്‍ടിസി ബസില്‍ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

logo
The Fourth
www.thefourthnews.in