മന്ത്രി വി ശിവന്‍കുട്ടി
മന്ത്രി വി ശിവന്‍കുട്ടി

ഗതാഗത സാക്ഷരത പ്രധാനം; പാഠ്യപദ്ധതില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

അന്തിമ തീരുമാനം കരിക്കുലം സമിതിയുമായി ചര്‍ച്ചചെയ്തതിനു ശേഷം
Updated on
1 min read

ട്രാഫിക് നിയമങ്ങളെ കുറിച്ച് കുട്ടികളില്‍ ചെറുപ്പം മുതല്‍ അവബോധം സൃഷ്ടിക്കാന്‍ പദ്ധതികളുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പ്രീ പ്രൈമറി തലം മുതലേ ട്രാഫിക് ബോധവത്ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം കമലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്രീ പ്രൈമറി തലം മുതലേ ട്രാഫിക് ബോധവത്ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം.

എല്ലാവര്‍ക്കും ഗതാഗത സാക്ഷരത നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ഗതാഗത സംവിധാനങ്ങളുമായി പരിചയപ്പെടാനും പ്രാഥമിക അറിവുകള്‍ മനസിലാക്കാനും കുട്ടികള്‍ക്ക് അവസരം നല്‍കുന്നത് ഏറെ പ്രയോജനകരമാകും. ഇക്കാര്യം കരിക്കുലം സമിതി ഏറെ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണം ഇതിനായുള്ള ബോധവല്‍ക്കരണം വളരെ ചെറുപ്പത്തില്‍ തന്നെ നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരള പോലീസിന് വിദ്യാഭ്യാസ വകുപ്പിനെ ഏറെ സഹായിക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ഉയര്‍ന്ന സാക്ഷരതാ നിരക്കും ,വിദ്യാഭ്യാസവും ജീവിതനിലവാരവും, മികച്ച ആരോഗ്യ സംവിധാനങ്ങളുമുണ്ട്. എന്നാല്‍ നിരത്തില്‍ വാഹനമിറക്കുന്നതിനെ സംബന്ധിച്ച് കുറേ കാര്യങ്ങളിനിയും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കേരള പോലീസിന് വിദ്യാഭ്യാസ വകുപ്പിനെ ഏറെ സഹായിക്കാന്‍ കഴിയുമെന്ന് മന്ത്രി

റോഡപകടങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി ,കേരള സര്‍ക്കാര്‍ 2022-23 ലെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ തിരുവനന്തപുരം നഗരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളുടെ പരിസരത്തായി റോഡ് സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു വരികയാണ്.പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ട്രാഫിക് അവബോധം സൃഷ്ടിക്കുകയെന്നാണ് പരിപാടിയുടെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in