എലത്തൂര്‍ ട്രെയിന്‍ തീവയ്പ്;  ബാഗ് പ്രതിയുടേത് തന്നെ, ഷാരൂഖ് കുറ്റം സമ്മതിച്ചെന്ന് എഡിജിപി

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്; ബാഗ് പ്രതിയുടേത് തന്നെ, ഷാരൂഖ് കുറ്റം സമ്മതിച്ചെന്ന് എഡിജിപി

അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്
Updated on
1 min read

എലത്തൂര്‍ ട്രയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി എഡിജിപി എം ആർ അജിത് കുമാർ. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്നും എഡിജിപി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് അടക്കം വൈകാതെ നടക്കും. പ്രതിയുമായി വന്ന വാഹനം ബ്രേക്ക് ഡൗൺ ആയ സംഭവം സുരക്ഷാ വീഴ്ച അല്ലെന്നും എഡിജിപി വ്യക്തമാക്കി.

''അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ട്രാക്കിൽ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയാണ്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ട്. പ്രതിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇയാൾ പൂർണ ആരോഗ്യവാനാണ്. അന്വേഷണത്തിന് ഇയാളുടെ ആരോഗ്യ സ്ഥിതി തടസ്സമാകില്ലെന്ന് മെഡിക്കൽ ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ട്. കേസ് തെളിയിക്കാൻ ആവശ്യമായ തെളിവെടുപ്പുകൾ നടത്തും. കേന്ദ്ര അന്വേഷണ ഏജൻസികൾ കേസിന്റെ അന്വേഷണത്തിൽ ഭാഗവാക്കാണ്''- എഡിജിപി പറഞ്ഞു.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്;  ബാഗ് പ്രതിയുടേത് തന്നെ, ഷാരൂഖ് കുറ്റം സമ്മതിച്ചെന്ന് എഡിജിപി
ട്രെയിൻ തീവയ്പ്: പ്രതി ഷാരൂഖ് സെയ്ഫി 11 ദിവസം പോലീസ് കസ്റ്റഡിയിൽ

പ്രതി ഷാരൂഖ് സെയ്ഫിയെ പതിനൊന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.  14 ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. മാലൂർകുന്ന് പോലീസ് ക്യാമ്പിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. തീവയ്പിനിടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഷാരുഖിന് പങ്കുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ റഹ്മത്, സഹോദരിയുടെ മകൾ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിൽ എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് പ്രതിയെ കോഴിക്കോടെത്തിച്ചത്.

logo
The Fourth
www.thefourthnews.in