യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയിന്‍ നിയന്ത്രണം, 15 ട്രെയിനുകള്‍ റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയിന്‍ നിയന്ത്രണം, 15 ട്രെയിനുകള്‍ റദ്ദാക്കി

പല ട്രെയിനുകളും പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു
Updated on
1 min read

മാവേലിക്കര ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കില്‍ അറ്റക്കുറ്റപണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിനുകള്‍ക്ക് നിയന്ത്രണം. പല ട്രെയിനുകളും പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയിന്‍ നിയന്ത്രണം, 15 ട്രെയിനുകള്‍ റദ്ദാക്കി
പാളത്തിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം, ചില ട്രെയിനുകൾ റദ്ദാക്കി

ഇന്ന് പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

കൊച്ചുവേളി-ലോകമാന്യ ടെര്‍മിനല്‍ ഗരീബ്‌രഥ് എക്‌സ്പ്രസ്

നാഗര്‍കോവില്‍- മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ്

കൊച്ചുവേളി- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്

തിരുവന്തപുരം സെന്‍ട്രല്‍- മധുര അമൃത എക്‌സ്പ്രസ്

കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06768)

കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06778)

എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് (06441)

കായംകുളം – എറണാകുളം– കായംകുളം മെമു എക്സ്പ്രസ് (16310/16309)

കൊല്ലം – കോട്ടയം– കൊല്ലം മെമു സ്പെഷൽ (06786/06785)

എറണാകുളം – കൊല്ലം മെമു സ്പെഷൽ (06769)

കായംകുളം – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06450)

എറണാകുളം – ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷൽ (06015)

ആലപ്പുഴ – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06452)

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയിന്‍ നിയന്ത്രണം, 15 ട്രെയിനുകള്‍ റദ്ദാക്കി
എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ അറ്റകുറ്റപ്പണി; 20 ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

ഇന്ന് ഭാഗികമായി റദ്ദാക്കിയവ

ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന നാഗര്‍കോവില്‍- കോട്ടയം എക്‌സ്പ്രസ് കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും.

രാവിലെ 5.25ന് പുറപ്പെടുന്ന തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. ഈ ട്രെയിന്‍ തിരികെ വൈകിട്ട് 5.25 ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും.

ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ട എറണാകുളം- ഹസ്രത് നിസാമുദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഉച്ചയ്ക്ക് 2.37 തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

രാവിലെ 720 ന് പാലക്കാട് ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം മെമു എക്‌സ്പ്രസ് സ്‌പെഷ്യല്‍ ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ട്രെയിന്‍ തിരികെ വൈകിട്ട് 3.55 ചാലക്കുടിയില്‍ നിന്നും പാലക്കാട്ടേക്ക് സര്‍വീസ് ആരംഭിക്കും.

രാവിലെ ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

തിങ്കളാഴ്ച റദ്ദാക്കിയവ

കൊച്ചുവേളി-ലോകമാന്യതിലക് ടെര്‍മിനല്‍ ഗരീബ്‌രഥ് എക്‌സ്പ്രസ്

കൊച്ചുവേളി- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്

തിരുവനന്തപുരം സെന്‍ട്രല്‍- മധുര അമൃത എക്‌സ്പ്രസ്

logo
The Fourth
www.thefourthnews.in