പന്തീരാങ്കാവ് യുഎപിഎ കേസില്‍ വിചാരണ ആരംഭിക്കുന്നു; അലന്‍ ഷുഹൈബിൻറെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിലും വിധി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ വിചാരണ ആരംഭിക്കുന്നു; അലന്‍ ഷുഹൈബിൻറെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിലും വിധി

കേസിലെ നാല് പ്രതികളുടെയും വിചാരണ ഒരുമിച്ചാണ് നടത്തുന്നത്
Updated on
1 min read

പന്തീരാങ്കാവ് യുഎപിഎ കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കുന്നു. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ബുധനാഴ്ചയാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യ നടപടിയുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കലാകും നടക്കുക. കേസിലെ നാല് പ്രതികളുടെയും വിചാരണ ഒരുമിച്ചാണ് നടത്തുന്നത്.

കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് 2019 നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ പിടിയിലായത്. പോലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാം പ്രതി സി പി ഉസ്മാന്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. അന്വേഷണത്തില്‍ വിജിത്ത് വിജയനും പങ്കുണ്ടെന്ന് കണ്ടെത്തി പ്രതി ചേര്‍ത്തു. ഉസ്മാനും വിജിത്തും പിന്നീട് അറസ്റ്റിലായി. 2021 ജനുവരി 21നാണ് വിജിത്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് അനുബന്ധ കുറ്റപത്രം എന്‍ഐഎ കോടതിയില്‍ നല്‍കി.

പന്തീരാങ്കാവ് യുഎപിഎ കേസില്‍ വിചാരണ ആരംഭിക്കുന്നു; അലന്‍ ഷുഹൈബിൻറെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിലും വിധി
അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ കൂടുതൽ വാദം വേണമെന്ന് എൻഐഎ; വിധി പറയുന്നത് 28 ലേക്ക് മാറ്റി

മാവോയിസ്റ്റ് സംഘടനയുടെ വിദ്യാര്‍ഥി വിഭാഗമായ പാഠാന്തരത്തില്‍ വിജിത്ത് 2014 മുതല്‍ അംഗമായിരുന്നെന്നും 2016ല്‍ മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ന്നെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ കലാപമുണ്ടാക്കാന്‍ ആശയ പ്രചാരണം നടത്താനും ഇതിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും പ്രതികള്‍ പ്രവര്‍ത്തിച്ചെന്നാണ് കുറ്റപത്രത്തിലുള്ളത്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷയിലെ വിധിയും ബുധനാഴ്ച കോടതി പറയും.

എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ നേരത്തെ അലന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയിരുന്നു

എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ നേരത്തെ അലന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വിചാരണക്കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഇതിനുശേഷം പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അലനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തു. മറ്റു കേസുകളില്‍ പ്രതിയാകരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസില്‍ കോടതി ജാമ്യം അനുവദിച്ചതെന്നും ധര്‍മ്മടം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും പോലീസ് തന്നെ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തിലാണ് എന്‍ഐഎ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉയന്നയിച്ചത്.

logo
The Fourth
www.thefourthnews.in