മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധംഅജയ് മധു

തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; വള്ളങ്ങളുമായി സെക്രട്ടറിയേറ്റ് മാര്‍ച്ച്, സംഘര്‍ഷം

സെക്രട്ടറിയേറ്റ് മാര്‍ച്ചിനെത്തിയവരെ പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷം
Updated on
1 min read

വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണത്തിനും തീരശോഷണത്തിനുമെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. വിഴിഞ്ഞം, പൂന്തുറ മേഖലകളില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയാണ് മത്സ്യത്തൊഴിലാളികള്‍. എന്നാല്‍, മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന്, തിരുവനന്തപുരം കഴക്കൂട്ടം - കോവളം ബൈപ്പാസില്‍ ഈഞ്ചയ്ക്കലില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മത്സ്യബന്ധന വള്ളങ്ങളുമായി മാര്‍ച്ചിനെത്തിയവരെ തടഞ്ഞതിനെത്തുടര്‍ന്ന്, പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 15 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ റോഡില്‍ ഇരുന്നതോടെ, ഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇവരെ കടത്തിവിടുകയായിരുന്നു.

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധംഅജയ് മധു

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണത്തിനും തീരശോഷണത്തിനുമെതിരെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. എന്നാല്‍ പ്രതിഷേധം സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുന്‍പ് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രതിഷേധക്കാരുടെ വാഹനങ്ങളുടെ താക്കോലുകളും പോലീസ് എടുത്തു. വിഴിഞ്ഞം, പൂന്തുറ മേഖലയിലും പ്രതിഷേധത്തിന് എത്താന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞു. ഇതോടെ, പോലീസ് തടഞ്ഞുവച്ച വള്ളങ്ങളും വാഹനങ്ങളും തിരിച്ചുകിട്ടണം, സെക്രട്ടേറിയറ്റിലേക്ക് പോകാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നതോടെയാണ് ഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടത്.

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധംഅജയ് മധു

സെക്രട്ടേറിയറ്റിന് മുന്നില്‍ വള്ളം നിറയ്ക്കല്‍ സമരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ റോഡ് ഉപരോധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. പോലീസ് പ്രതിഷേധിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍പേര്‍ പ്രതിഷേധത്തിന് എത്തിച്ചേരുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. തുടര്‍ന്നാണ് പോലീസ് പ്രതിഷേധക്കാരെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് അനുവദിച്ചത്.

logo
The Fourth
www.thefourthnews.in