നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍

നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍

ദുബൈയില്‍ നിന്ന് മടങ്ങി വരുന്ന വഴിയാണ് കണ്ണൂര്‍ സ്വദേശി രതീഷിനെ എന്‍ഐഎ അറസ്റ്റ് ചെയതത്.
Updated on
1 min read

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒളിവില്‍ പോയ കണ്ണൂര്‍ സ്വദേശി രതീഷിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയതത്. ദുബായിയില്‍ നിന്ന് മടങ്ങി വരുന്ന വഴിയാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. 2019നും 2020നും ഇടയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് നയതന്ത്ര ചാനല്‍ വഴി വന്‍ തോതില്‍ ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്തിയ സംഘത്തിലെ പിടിക്കിട്ടാപ്പുള്ളിയാണ് രതീഷെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

രതീഷടക്കം ഒളിവില്‍ പോയ ആറ് പേര്‍ക്കായി എന്‍ഐഐ അന്വേഷണം ആരംഭിച്ചിരുന്നു. 20 പ്രതികള്‍ക്കെതിരെ 2021 ജനുവരി 5ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട പ്രതിയായ ഹംസത്ത് അബ്ദുല്‍ സലാമിന്റെ കൂട്ടാളിയായ രതീഷ് തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം ശേഖരിച്ച് കോയമ്പത്തൂരിലെ നന്ദകുമാറിന് വില്‍ക്കാന്‍ വേണ്ടി പോയതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
'അക്രമാസക്തരെങ്കിൽ മുൻകൂട്ടി വിവരമറിയിക്കണം, ആവശ്യമെങ്കിൽ കൈവിലങ്ങാകാം'; വൈദ്യപരിശോധനാ മാർഗനിർദേശങ്ങൾക്ക് അംഗീകാരം

2020 ജൂലൈ 5നാണ് തിരുവനന്തപുരത്തുള്ള ഒരു മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്റെ വിലാസത്തില്‍ അയച്ച ബാഗില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോയില്‍ നിന്നും കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റ് 14.82 കോടി വിലമതിക്കുന്ന 30 കിലോയുടെ സ്വര്‍ണം കണ്ടെത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും ഒളിവില്‍ പോയ ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി.

നേരത്തെ പ്രധാന പ്രതികളായ സരിത് പിഎസ്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ 2020 ജൂലൈ 22 ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വര്‍ണക്കടത്ത് പ്രതികളെ സഹായിക്കുന്നതില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിയുകയും 2020 ഒക്ടോബര്‍ 28 ന് ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in