തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം; ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്ന്

തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം; ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്ന്

തിരുമല, മുള്ളുവിള സ്വദേശികളായ യുവതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
Updated on
1 min read

തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുമല, മുള്ളുവിള സ്വദേശികളായ യുവതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി. മൂവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം നാവായിക്കുളം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഉത്രാടദിനത്തില്‍ കുളത്തില്‍ കുളിച്ചതിനു പിന്നാലെയായിരുന്നു വിദ്യാര്‍ഥിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായത്. വിദ്യാര്‍ഥിക്കൊപ്പം കുളത്തില്‍ കുളിച്ച രണ്ട് കുട്ടികള്‍ അന്നുമുതല്‍ നിരീക്ഷണത്തിലായിരുന്നു.

രണ്ട് മാസത്തിനിടെ 14 പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഇതില്‍ പത്ത് പേര്‍ രണ്ടാഴ്ച മുന്‍പ് പൂര്‍ണ രോഗമുക്തി നേടിയിരുന്നു.

തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം; ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്ന്
കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന 'ബ്രെയിന്‍ ഈറ്റര്‍' എന്ന പേരില്‍ അറിയപ്പെടുന്ന അമീബ മനുഷ്യരുടെ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. കേന്ദ്രനാഡീ വ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന അത്യന്തം മാരകമായ അവസ്ഥയാണ് ഇത്. പതിനായിരത്തിൽ ഒരാൾക്ക് പിടിപെടുന്ന അത്യപൂർവ്വ രോഗം. ഇത് ബാധിക്കുമ്പോൾ തലച്ചോറില്‍ വീക്കമുണ്ടാകുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യും.

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യം ഉണ്ടാവുക. എന്നാൽ സാധാരണ പനി എന്ന നിലയിലാണ് പലരും ഇതിന് ചികിത്സ തേടുക. രോഗം ഗുരുതരമാകുമ്പോൾ തലച്ചോറില്‍ അണുബാധ കൂടുതലാകും. തുടര്‍ന്ന് അപസ്മാരം, ഓര്‍മ നഷ്ടമാകല്‍, ബോധക്ഷയം തുടങ്ങിയ വ ഉണ്ടാകും.

നട്ടെല്ലില്‍ നിന്ന് സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ് കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗബാധ സ്ഥിരീകരിക്കുക. എന്നാൽ ഗുരുതരാവസ്ഥയിൽ എത്തുന്നതും ഉയർന്ന മരണനിരക്കും മൂലം ജീവൻ രക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാകും.

logo
The Fourth
www.thefourthnews.in