KERALA
സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണു; രണ്ട് കുട്ടികൾ മരിച്ചു
ട്യൂഷന് പോയ കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തിയത്
കോഴിക്കോട് താമരശ്ശേരിയിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ ഏഴ് വയസുകാരന്‍ മുഹമ്മദ് ആഷിർ , പതിമൂന്ന് വയസുള്ള മുഹമ്മദ് ആദി എന്നിവരാണ് മരിച്ചത്.
കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് സെപ്റ്റിക് ടാങ്ക് നിർമാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴിയിൽ വീഴുകയായിരുന്നു. കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തിയത്.