അലന്റെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ കോടതിയില്‍: നീക്കം കേരളാ പോലീസിന്‍റെ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തില്‍

അലന്റെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ കോടതിയില്‍: നീക്കം കേരളാ പോലീസിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍

റോണാ വിൽസൺ, ഹാനി ബാബു തുടങ്ങിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അലന്റെ ഫേസ്ബുക് പോസ്റ്റുകൾ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതാണെന്ന് കേരളാ പോലീസിന്റെ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു
Updated on
1 min read

യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. കേരളാ പോലീസിന്റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ ഇപ്പോഴത്തെ നീക്കം. പാലയാട് ക്യാമ്പസ്സില്‍ നിയമവിദ്യാര്‍ത്ഥിയായിരുന്ന അലന്‍, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തെന്ന് ആരോപിച്ച് എസ്എഫ്ഐ പരാതി നല്‍കിയിരുന്നു. ഇതേ തുടർന്ന്, ഐപിസി 341, 323 എന്നീ വകുപ്പുകള്‍ പ്രകാരം ധര്‍മടം പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കാനുള്ള നീക്കം എന്‍ഐഎയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കൊച്ചി എന്‍ഐഎ കോടതിയിലാണ് അപേക്ഷ നല്‍കിയത്. പോലീസ് റിപോട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ നടപടി.

അലനെ നിരീക്ഷിക്കാന്‍ ചുമതല ഉണ്ടായിരുന്ന പന്നിയങ്കര എസ്എച്ച്ഒ ശംഭുനാഥാണ് എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കേസ് കൂടാതെ അലന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന ഇടപെടലുകളും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നുണ്ട്.

റോണാ വിൽസൺ, ഹാനി ബാബു തുടങ്ങിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അലന്റെ ഫേസ്ബുക് പോസ്റ്റുകൾ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതാണെന്ന് കേരളാ പോലീസിന്റെ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ മാവോയിസ്റ്റ് കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ എൻകെ ഇബ്രാഹിം എന്ന വ്യക്തിക്കൊപ്പമുള്ള ചിത്രവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻഐഎയുടെ അപേക്ഷ. അലനെ നിരീക്ഷിക്കാന്‍ ചുമതല ഉണ്ടായിരുന്ന പന്നിയങ്കര എസ്എച്ച്ഒ ശംഭുനാഥാണ് എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അലന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ മറ്റ് ഇടപെടലുകളും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നുണ്ട്.

മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ മറ്റ് കേസുകളില്‍ ഉള്‍പ്പെടുകയോ ചെയ്യരുത് എന്നതായിരുന്നു യുഎപിഎ കേസില്‍ അലനുള്ള ജാമ്യ വ്യവസ്ഥകളില്‍ ഒന്ന്.

മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ മറ്റ് കേസുകളില്‍ ഉള്‍പ്പെടുകയോ ചെയ്യരുത് എന്നതായിരുന്നു യുഎപിഎ കേസില്‍ അലനുള്ള ജാമ്യ വ്യവസ്ഥകളില്‍ ഒന്ന്. എന്നാല്‍ ഇതിന് വിരുദ്ധമാണ് ഫേസ്ബുക്ക് പോസ്‌റ്റെന്നാണ് ആരോപണം.

കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ റാഗിങ് നടത്തിയെന്ന പരാതിയില്‍ ധര്‍മടം പോലീസ് അലനെ ഈ മാസം കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്തെന്ന എസ്എഫ്ഐയുടെ പരാതിയിലാണ് നടപടി. എന്നാല്‍ പരാതി വ്യാജമാണെന്നും എസ്എഫ്ഐ പകവീട്ടുകയാണെന്നുമാണ് അലന്റെ വാദം. വ്യാജ റാഗിങ് ആരോപണം ഉന്നയിച്ച് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ബദറുദ്ദീനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായതെന്നാണ് അലന്റെ വാദം. ഇവരെ തടയാന്‍ ശ്രമിച്ച അലനെയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുര്‍ഷിദിനെയും അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിഷാദ് ഊരാതൊടിയേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നും അലന്‍ ആരോപിക്കുന്നുണ്ട്.

കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ മറ്റ് വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 341, 323 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അലന്‍ ഉള്‍പ്പെടെ രണ്ട് പേരെയാണ് ധര്‍മ്മടം പോലീസ് നവംബര്‍ രണ്ടിന് കസ്റ്റഡിയിലെടുത്തിരുന്നത്. 

logo
The Fourth
www.thefourthnews.in