പി.കെ രാജുവിനെതിരായ പരാതി, പി.കെ രാജു
പി.കെ രാജുവിനെതിരായ പരാതി, പി.കെ രാജു

അസഭ്യം പറഞ്ഞു, വസ്ത്രം ഉയര്‍ത്തിക്കാട്ടി; തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ക്കെതിരെ യുഡിഎഫ് പരാതി

സ്ത്രീത്വത്തെ അപമാനിച്ച പി.കെ രാജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യം
Updated on
1 min read

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നിയമന ശുപാര്‍ശ കത്ത് വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ ഡെപ്യൂട്ടി മേയര്‍ക്കെതിരെ പുതിയ പരാതി. ഡെപ്യൂട്ടി മേയര്‍ പി കെ രാജു യുഡിഎഫ് കൗണ്‍സിലര്‍മാരെ അസഭ്യം പറയുകയും വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന സമയത്ത് മുണ്ട് പൊക്കിക്കാണിച്ചുവെന്നുമാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ച പികെ രാജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി പത്മകുമാര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

സ്ത്രീത്വത്തെ അപമാനിച്ച പികെ രാജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി പത്മകുമാര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം നഗരസഭയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ സമരം തുടരുകയാണ്. ഇതിനിടെ ഇന്ന് രാവിലെ പത്തേ മുക്കാലോടു കൂടി നഗരസഭാ മെയിന്‍ ഓഫീസില്‍ പ്രവേശിച്ച ഡെപ്യൂട്ടി മേയര്‍ മുദ്രാവാക്യം വിളിച്ചതില്‍ പ്രകോപിതനായി വസ്ത്രം ഉയര്‍ത്തിക്കാണിച്ചെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പി കെ രാജു പ്രതികരിച്ചു. വിഷയത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, തിരുവനന്തപുരം നഗരസഭയിലെ നിയമന വിവാദങ്ങള്‍ക്ക് അടിസ്ഥാനമായ കത്ത് വ്യാജമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കേസ് രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിക്കുമ്പോഴും നഗരസഭയില്‍ പ്രതിഷേധം കനക്കുകയാണ്. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുകയാണ് യുവമോര്‍ച്ച. കോര്‍പ്പറേഷന് മുന്നിലെ ഇരു ഗേറ്റുകളും സമരക്കാര്‍ ഉപരോധിച്ചു. നഗരസഭയിൽ എത്തിയ ജീവനക്കാരെ സമരക്കാർ കടത്തിവിട്ടില്ല. സമരക്കാരും ജീവനക്കാരും തമ്മിൽ വാക്കുതർക്കവുമുണ്ടായി. ഇതോടെ പോലീസ് ഇടപെടുകയും സംഘഷമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പ്രതിഷേധം തുടരുകയാണ്.

കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹര്‍ജിയില്‍ മേയറും സംസ്ഥാന സര്‍ക്കാരും നിലപാട് വ്യക്തമാക്കിയിരുന്നു. കത്ത് വ്യാജമാണെന്ന വാദമാണ് മേയര്‍ കോടതിയില്‍ ആവര്‍ത്തിച്ചത്. അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജി അപ്രസക്തമാണെന്നാണ് സര്‍ക്കാരിന്റെ വാദം.

logo
The Fourth
www.thefourthnews.in