വയനാട് ഉരുള്‍പൊട്ടല്‍: കേന്ദ്ര ആവഗണയ്‌ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്, 19 ന് ഹര്‍ത്താല്‍

വയനാട് ഉരുള്‍പൊട്ടല്‍: കേന്ദ്ര ആവഗണയ്‌ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്, 19 ന് ഹര്‍ത്താല്‍

പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ 19 ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും
Updated on
2 min read

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. വയനാട് ചൂരല്‍മല ദുരന്തം ലെവല്‍ 3 ദുരന്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമോയെന്നതില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി യുഡിഎഫ് സമരം ശക്തമാക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ 19 ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

വയനാട് ഉരുള്‍പൊട്ടല്‍: കേന്ദ്ര ആവഗണയ്‌ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്, 19 ന് ഹര്‍ത്താല്‍
ജാർഖണ്ഡിൽ പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാർ; ഡൽഹിയിലേക്കുള്ള മടക്കയാത്ര വൈകി

വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് വാഗ്ധാന ലംഘനമാണ് എന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കടകള്‍ തുറക്കാതെയും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും സമരവുമായി സഹകരിക്കണം എന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിനെ അവഗണിക്കുകയാണെന്നും ഇനിയും കയ്യുകെട്ടി നോക്കിയിരിക്കാന്‍ ആവില്ലെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

വയനാട് ഉരുള്‍പൊട്ടല്‍: കേന്ദ്ര ആവഗണയ്‌ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്, 19 ന് ഹര്‍ത്താല്‍
പാര്‍ട്ടി അന്വേഷിക്കില്ല, ആത്മകഥയില്‍ ഇപിയെ വിശ്വാസമെന്ന് എം വി ഗോവിന്ദന്‍

കേന്ദ്ര സഹായം സംബന്ധിച്ച വിഷയത്തില്‍ കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ആണ് ഉന്നയിച്ചത്. കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര നിലപാട് ശരിയല്ലെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും വ്യക്തമാക്കിയിരുന്നു.

വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണന കേരളത്തോട് തന്നെയുള്ള അവഗണനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണ്. ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെ യു.ഡി.എഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേന്ദ്ര അവഗണനയെ കുറിച്ച് നിയമസഭയിലും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണ്. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

വയനാട് ഉരുള്‍പൊട്ടല്‍: കേന്ദ്ര ആവഗണയ്‌ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്, 19 ന് ഹര്‍ത്താല്‍
ചുവപ്പ് വിടാതെ ശ്രീലങ്ക, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം

അതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഉയര്‍ത്തും. ദേശീയ- സംസ്ഥാന തലങ്ങളില്‍ ഇതിനെ ഗൗരവമുള്ള വിഷയമാക്കി മാറ്റും. വയനാടിനുള്ള ധനസഹായം ആരുടെയും പോക്കറ്റില്‍ നിന്നും എടുത്ത് തരുന്ന പണമല്ല. സംസ്ഥാനങ്ങള്‍ അവകാശപ്പെട്ട പണമാണ്. എസ്.ഡി.ആര്‍.എഫ് നല്‍കിയെന്നത് തെറ്റാണ്. എസ്.ഡി.ആര്‍.എഫിന് സംസ്ഥാനത്തിന് അല്ലാതെ തന്നെ അര്‍ഹതയുണ്ട്. വയനാടിന്റെ പുനരധിവാസത്തിനു വേണ്ടത് എസ്.ഡി.ആര്‍.എഫ് അല്ല, സ്പെഷല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സഹായ അഭ്യര്‍ത്ഥന നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ് പ്രകടമാകുന്നതെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നത്. മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ തക്കവണ്ണം എന്തു തെറ്റാണ് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം.

വയനാട് ഉരുള്‍പൊട്ടല്‍: കേന്ദ്ര ആവഗണയ്‌ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്, 19 ന് ഹര്‍ത്താല്‍
ഹിജാബ് വിരോധം ഒരു 'രോഗാവസ്ഥ'; വിമതരെ ചികിത്സിക്കാനൊരുങ്ങി ഇറാൻ!

വയനാട് ദുരന്ത ബാധതിരുടെ കണ്ണീരൊപ്പാന്‍ കാലണ പോലും നല്‍കില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള കൊടിയ അനീതിയാണ്. തങ്ങള്‍ക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലര്‍ന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നാനൂറോളം മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത ഈ മഹാദുരന്തത്തോട് കേന്ദ്രസര്‍ക്കാര്‍ കടുത്ത നീതി നിഷേധമാണ് കാട്ടുന്നത്. വയനാടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ദുരന്തങ്ങള്‍ നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും വലിയ തുകകള്‍ അനുവദിച്ചു നല്‍കിയപ്പോള്‍ കേരളത്തിന് കേന്ദ്രം നല്‍കിയത് വട്ടപ്പൂജ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

logo
The Fourth
www.thefourthnews.in