ചങ്ങനാശ്ശേരി നഗരസഭാ  കൗൺസിൽ യോഗം
ചങ്ങനാശ്ശേരി നഗരസഭാ കൗൺസിൽ യോഗം

രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറി; ചങ്ങനാശ്ശേരി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി

എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി
Updated on
1 min read

ചങ്ങനാശ്ശേരി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. അധ്യക്ഷ സന്ധ്യാ മനോജിനും ഭരണസമിതിക്കും എതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 37 അംഗ കൗൺസിലിൽ രണ്ട് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പടെ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. മറ്റ് യു ഡി എഫ് അംഗങ്ങളും ബി ജെ പി അംഗങ്ങളും വിട്ടുനിന്നു.

യുഡിഎഫിനെ പിന്തുണച്ചിരുന്ന ഒരു സ്വതന്ത്ര അംഗത്തിന്റെ കൂടി പിന്തുണയോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നിലവിൽ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സ്വതന്ത്ര അംഗം ബീനാ ജോബിയാണ് യു ഡി എഫിനുള്ള പിന്തുണ പിൻവലിച്ച് എൽ ഡി എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടത്. നോട്ടീസിൽ ഒപ്പിട്ട 17 പേർക്ക് പുറമെ രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂടി കൂറുമാറിയതോടെ യുഡിഎഫിന് ഭരണം നഷ്ടമാകുകയായിരുന്നു.

ചങ്ങനാശ്ശേരി നഗരസഭാ  കൗൺസിൽ യോഗം
ഡൽഹി നിയമഭേദഗതി: ജഗൻ മോഹൻ ബിജെപിക്കൊപ്പം തന്നെ, പ്രതിപക്ഷ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

യു ഡി എഫ് നൽകിയ വിപ്പ് ലംഘിച്ചാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17 ആം വാർഡ് മെമ്പറുമായ രാജു ചാക്കോ, 33 ആം വാർഡ് മെമ്പറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നീ ഭരണപക്ഷ അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചത്.

37 അംഗ കൗൺസിലിൽ യു ഡി എഫിന് നാല് സ്വതന്ത്രർ ഉൾപ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എൽ ഡി എഫിന് 16 അംഗങ്ങളും ബി ജെ പിക്ക് മൂന്നംഗങ്ങളുമായിരുന്നു. ഭരണഘടകാര്യസ്ഥത അടക്കം ഉന്നയിച്ചായിരുന്നു അവിശ്വാസം.

logo
The Fourth
www.thefourthnews.in